പ്രതി ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ എല്ലാവരും ഓടി; ഇതറിയാതെയാണ് ഡോ.വന്ദന പുറത്തേക്ക് വന്നത്; ഡ്രൈവര്‍ രാജേഷ്

ഡോ.വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രിയില്‍ നടന്നത് വിശദീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ്. ആദ്യം തന്നെ വൈലന്റായ പ്രതി സന്ദീപ് പൊലീസുകാരെയാണ് ആദ്യം കുത്തിയതെന്ന് രാജേഷ് പറഞ്ഞു. അക്രമം തുടങ്ങിയപ്പോള്‍ തന്നെ സ്റ്റാഫുകളെയെല്ലാം പല ഭാഗത്തേക്കായി മാറ്റി. സംഭവിച്ചതറിയാതെയാണ് വന്ദന ആ ഭാഗത്തേക്ക് വന്നതെന്നും ഉടന്‍ തന്നെ പ്രതി വന്ദനയെ കുത്തുകയായിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞു.(Driver Rajesh about Dr Vandana’s murder)
പ്രതി ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ എല്ലാ സ്റ്റാഫുകളെയും റൂമില്‍ കേറ്റി. പക്ഷേ ആ സമയത്താണ് വന്ദന മുറിയില്‍ നിന്ന് ഇറങ്ങി വരുന്നത്. ഇതോടെ പ്രതിയും ഡോക്ടറും നേര്‍ക്കുനേരായി. ആദ്യം നിലത്തേക്ക് തള്ളിയിട്ടാണ് നിരന്തരം കുത്തിയത്. അപ്പോഴേക്കും സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരും എത്തി’. ഡ്രൈവര്‍ 24നോട് പ്രതികരിച്ചു.
ഡോ.വന്ദന ദാസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ നിലവില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎയും അറിയിച്ചു.പണിമുടക്കിന് ആഹ്വാനം ചെയ്യും. ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഐഎംഎ പറഞ്ഞു.
Read Also: നിലത്തുവീണ ഡോക്ടറെ കഴുത്തിലും നെഞ്ചിലും അഞ്ച് തവണ കുത്തി; ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം വിശദീകരിച്ച് കെബി ഗണേഷ് കുമാര്‍
പ്രതി സന്ദീപ് അധ്യാപകനായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എംഡിഎംഎ ഉപയോഗിച്ച കേസില്‍ സസ്‌പെന്‍ഷനിലാണ് പ്രതി സന്ദീപെന്ന് പൊലീസ് പറയുന്നു. പൂയപ്പള്ളി ചെറുകരകോണം സ്വദേശി ആണ് സന്ദീപ്. കിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വന്ദന ദാസ് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
Story Highlights: Driver Rajesh about Dr Vandana’s murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here