നിലത്തുവീണ ഡോക്ടറെ കഴുത്തിലും നെഞ്ചിലും അഞ്ച് തവണ കുത്തി; ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം വിശദീകരിച്ച് കെബി ഗണേഷ് കുമാര്‍

കൊല്ലം കൊട്ടാരക്കരയില്‍ വനിതാ യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രിയില്‍ നടന്നത് വിശദീകരിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. അതിരാവിലെ തന്നെ കൊല്ലുന്നേ എന്ന് പറഞ്ഞ് പ്രതി തന്നെ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കാലിന് പരുക്കുണ്ടായിരുന്നു. ആശുപത്രിയില്‍ ാെരു ബന്ധുവും ഇയാള്‍ക്കൊപ്പം ആ സമയമുണ്ട്. മുറിവ് ഡോക്ടര്‍മാര്‍ കെട്ടുന്നതിനിടെ ഇയാള്‍ ബന്ധുവിനെ ചവിട്ടി വീഴ്ത്തിയെന്നും പിന്നാലെ ഡോക്ടര്‍മാരുടെ ട്രേയിലെ കത്തിപോലൊരു ഉപകരണം എടുത്ത് ഡോക്ടറെ കുത്തുകയാണ് ചെയ്തതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. നിലത്തുവീണ ഡോക്ടറെ കഴുത്തിലും നെഞ്ചിലും അഞ്ച് തവണയാണ് പ്രതി കുത്തിയത്. പൊലീസുകാര്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാരെയും പ്രതി ആക്രമിച്ചെന്ന് എംഎല്‍എ 24നോട് പ്രതികരിച്ചു.(KB Ganesh Kumar explained ncident where doctor was killed at Kollam)
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു കോട്ടയം സ്വദേശി ഡോ. വന്ദന. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമസംഭവം.
സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ അറിയിച്ചു. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. പണിമുടക്കിന് ആഹ്വാനം ചെയ്യും. ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഐഎംഎ പറഞ്ഞു.
Read Also: കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ
അതേസമയം പ്രതി സന്ദീപ് അധ്യാപകനായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എംഡിഎംഎ ഉപയോഗിച്ച കേസില്‍ സസ്‌പെന്‍ഷനിലാണ് പ്രതി സന്ദീപെന്ന് പൊലീസ് പറയുന്നു. പൂയപ്പള്ളി ചെറുകരകോണം സ്വദേശി ആണ് സന്ദീപ്. കിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വന്ദന ദാസ് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
Story Highlights: KB Ganesh Kumar explained ncident where doctor was killed at Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here