വന്ദനയെ കണ്ടത് മകളുടെ സ്ഥാനത്ത്; പരാമർശം വളച്ചൊടിച്ചത് ദൗഭാഗ്യകരം; വീണാ ജോർജ് ട്വന്റിഫോറിനോട്

കൊട്ടാരക്കരയിലെ ഡോ വന്ദന ദാസിന്റെ മരണം, വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോ വന്ദനയുടെ മരണം അത്യന്തം വേദനാജനകമാണ്. ആരോഗ്യ മേഖലയിലുള്ളവർക്കെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല. ആരോഗ്യമേഖലയിലെ ആക്രമണത്തിൽ കർശന ശിക്ഷ ഉറപ്പാക്കാൻ നിയമ ഭേദഗതി കൊണ്ടുവരും. സഭാ സമ്മേളനത്തിന് മുമ്പ് ഓർഡിനൻസ് പരിഗണനയിലെന്ന് ആരോഗ്യമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.(Veena george response to dr vandana murder)
ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ തന്റെ പ്രതികരണം വളച്ചൊടിച്ചു. പരാമർശം വളച്ചൊടിച്ചത് ദൗഭാഗ്യകരം. വന്ദനയെ കണ്ടത് മകളുടെ സ്ഥാനത്ത്. ഡോ വന്ദന ഭയന്നു എന്നാണ് പ്രതികരിച്ചത്. ഇക്കാര്യം പറഞ്ഞത് ഡോക്ടർമാരാണെന്നും വീണാ ജോർജ് പ്രതികരിച്ചു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
എന്നാൽ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മിഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘ഈ മോള്‍ ഒരു ഹൗസ് സര്‍ജനാണ്. അത്ര എക്‌സ്പീരിയന്‍സ്ഡ് അല്ല. ആക്രമണത്തില്‍ ഭയന്നുപോയിട്ടുണ്ടാകാമെന്നാണ് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞത്’. ഇതായിരുന്നു വീണാ ജോര്‍ജിന്റെ പ്രസ്താവന.
അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
Story Highlights: Veena george response to dr vandana murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here