Advertisement

പ്രണയം നടിച്ച് മാങ്കുളത്തുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഒഡീഷ സ്വദേശി അറസ്റ്റിൽ

May 10, 2023
Google News 2 minutes Read
young man arrested for torturing student

ഇടുക്കി മൂന്നാറിൽ പ്രണയം നടിച്ച് വിദ്യാർഥിനിയേ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതി പിടിയിൽ. ഒഡീഷ സ്വദേശി രാജ്കുമാർ നായികിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്. 2018 ലാണ് ഒഡീഷ സ്വദേശി രാജകുമാർ നായിക് ഇടുക്കി മാങ്കുളത്ത് ജോലിക്ക് എത്തുന്നത്. തുടർന്ന് ഇയാളുടെ താമസസ്ഥലത്തിനടുത്തുള്ള വിദ്യാർഥിനിയുമായി അടുപ്പത്തിലായി. ( young man arrested for torturing student ).

ഈ പെൺകുട്ടിയെ തന്ത്രപരമായി പ്രതി ആളില്ലാത്ത സ്ഥലത്ത് എത്തിച്ച് ബലപ്രയോഗത്തിലൂടെ നഗ്ന ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ രാജകുമാർ പെണ്കുട്ടിയെ പീഡിപ്പിച്ചു. ഒടുവിൽ പെൺകുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

Read Also: പത്ത് വയസ്സുള്ള രണ്ടു കുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിനതടവും 10 ലക്ഷം പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

ഇതോടെ പ്രതി ഒഡീഷയിലേക്ക് കടന്നു. പിന്നെയും ഫോണിലൂടെ പെൺകുട്ടിയേ പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് ഒഡീഷയിൽ എത്തിയാണ് രാജകുമാറിനെ മൂന്നാർ പോലീസ് പിടികൂടിയത്.

മൂന്നാറിൽ നിന്നും എട്ട് ദിവസം 4600 റോളം കിലോ മീറ്റർ കാറിൽ സഞ്ചരിച്ച് ഒഡീഷയിലെത്തിയാണ് പ്രതി രാജ്കുമാർ നായികിനെ മൂന്നാർ പോലീസ് സാഹസീകമായി കുട്ടികൊണ്ടുവന്നത്. ജില്ലാ പോലീസ് മേധവിയിടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി യുടെ നേത്രത്വത്തിൽ സിഐ മനീഷ് കെ പൗലോസിനായിരുന്നു അന്വേഷണ ചുമതല. പ്രതിയെ കോടതിയിൽ ഹജരാക്കി റിമാൻ്റ്ചെയ്തു.

Story Highlights: young man arrested for torturing student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here