നിര്‍മാതാവിനെ പറ്റിച്ചെന്ന ജൂഡ് ആന്റണിയുടെ ആരോപണം: ആന്റണി പെപ്പെ ഇന്ന് മാധ്യമങ്ങളെ കാണും

പണംവാങ്ങി സിനിമയിൽ നിന്ന് പിന്മാറിയെന്ന് സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണാൻ നടൻ ആന്റണി വർഗീസ് പെപ്പെ. സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പിന്മാറിയാൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനായില്ല എന്നായിരുന്നു ആരോപണം.(Antony Pepe against jude anthany joseph press meet)
ഇന്ന് രാവിലെ 11മണിക്കാണ് താരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചെന്നും ഇതില്‍ വിഷമിച്ച നിര്‍മാതാവ് കരഞ്ഞെന്നും നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫ് ആരോപിച്ചിരുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് ജൂഡ് പെപ്പെക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടി നല്‍കാനാണ് പെപ്പെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വാങ്ങിയ പണം പെപ്പെ നിര്‍മാതാവിന് തിരിച്ചു നല്‍കിയെന്ന് ജൂഡ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
Story Highlights: Antony Pepe against jude anthany joseph press meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here