Advertisement

പിണറായി വിജയൻ സാറിന് നന്ദി പറഞ്ഞാണ് ‘2018’ തുടങ്ങുന്നത്; ജാതി, മതം, പാർട്ടി വലിച്ചിടല്ലേ; ജൂഡ് ആന്റണി ജോസഫ്

May 11, 2023
Google News 3 minutes Read
jude-anthany-joseph-facebook-post-about-2018-movie-and-pinarayi-vijayan

2018 സിനിമയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന നമ്മൾ മലയാളികളുടെ സിനിമ തുടങ്ങുന്നതെന്ന് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.(jude anthany joseph about 2018movie and pinarayi vijayan)

സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ. ഈ വിജയം നമ്മുടെ അല്ലെ ? ഇതിൽ ജാതി , മതം , പാർട്ടി വലിച്ചിരുതെന്നും ജൂഡ് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്

‘പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന നമ്മൾ മലയാളികളുടെ സിനിമ തുടങ്ങുന്നത് . സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ . ഈ വിജയം നമ്മുടെ അല്ലെ ? ഇതിൽ ജാതി , മതം , പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട് , വേണ്ട അളിയാ , വിട്ടു കള’- ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

Story Highlights: jude anthany joseph about 2018movie and pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here