കർണാടക തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്; രേഖപ്പെടുത്തിയത് 73.19 % പോളിങ്

കർണാടക തെരെഞ്ഞെടുപ്പിൽ പോളിങ് ശതമാനം സർവകാല റെക്കോർഡിൽ. 73.19 ശതമാനം പോളിങാണ് ഇത്തവണ കർണാടകയിൽ രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ടുകൾ ഉൾപ്പടെ ചേർത്താണ് കണക്ക്. വോട്ടെടുപ്പ് അവസാനിച്ച് 24 മണിക്കൂറിന് ശേഷമാണ് അന്തിമ കണക്കുകൾ പുറത്തുവിട്ടത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് നടന്നത് ചിക്കബല്ലാപുര ജില്ലയിലാണ്. 85.56 ശതമാനം വോട്ടുകളാണ് ജില്ലയിൽ പെട്ടിയിലായത്. ഏറ്റവും കുറവ് പോളിങ് നടന്നത് ബെംഗളൂരു സൗത്തിലാണ്. 52.33 ശതമാനം വോട്ടുകളാണ് ബെംഗളൂരു സൗത്തിൽ പോൾ ചെയ്തത്. 2018ൽ കുറിച്ച പോളിങ് റെക്കോർഡ് 72.10% ആണ് ഇക്കുറി തിരുത്തിയത്.
അതേസമയം പുറത്തുവന്ന 9 എക്സിറ്റ് പോളിൽ ഏഴെണ്ണം കോൺഗ്രസ് മുന്നേറ്റം പ്രവചിച്ചു.
4 ഫലങ്ങൾ കോൺഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം നൽകി. മൂന്നെണ്ണം ത്രിശങ്കു സഭയാണു പ്രവചിക്കുന്നത്. ഇതിൽ മൂന്നിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പ്രവചനം. ത്രിശങ്കു സഭ വന്നാൽ, ജെഡിഎസ്സിന്റെ നിലപാട് നിർണായകമാകും. 224 അംഗ നിയമസഭയിൽ 113 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
Read Also: കർണാടകയിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു
Story Highlights: Karnataka Elections, EC claims ‘record’ 73.19% voter turnout
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here