ഡോ. വന്ദന ദാസിന്റെ വീട്ടിൽ മമ്മൂട്ടിയെത്തി

ഡോ വന്ദന ദാസിന്റെ വീട്ടിൽ നടൻ മമ്മൂട്ടിയെത്തി. അച്ഛൻ മോഹൻദാസിനെ മമ്മൂട്ടി ആശ്വസിപ്പിച്ചു. രാത്രി എട്ടരയോടെ എത്തിയ നടൻ 10 മിനിറ്റ് വന്ദനയുടെ വീട്ടിൽ ചെലവഴിച്ചു. ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും ഡോ വന്ദന ദാസിന്റെ വീട്ടിൽ എത്തിയിരുന്നു.
അതേസമയം ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി എടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.
വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് ആയ സമീപനം എന്നാണ് വിലയിരുത്തൽ.
ആശുപത്രി സംരക്ഷണനിയമം പരിഷ്കരിച്ചു കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടാകാത്ത പക്ഷം തുടർ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി.
Story Highlights: Mammootty visits Dr Vandana’s home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here