Advertisement

പ്രതി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ്, ആയുധം ഒളിപ്പിച്ച് വച്ച ശേഷമാണ് ആക്രമിച്ചത്; ഡോ. വന്ദനയുടെ സുഹൃത്തുക്കൾ

May 12, 2023
Google News 3 minutes Read
Dr. Vandana's case should be considered by fast track court; Colleagues responds

പ്രതി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്നും ആയുധം ഒളിപ്പിച്ച് വച്ച ശേഷം സന്ദീപ് ആക്രമിക്കുകയായിരുന്നുവെന്നും ഡോ. വന്ദനയുടെ സുഹൃത്ത് ഡോ നാദിയ. പ്രതി ഒന്നുമറിയാതെ ചെയ്തു എന്ന് പ്രചരിപ്പിക്കുകയാണ് പലരും. അത് തെറ്റായ വിവരമാണ്. കുത്തിയ ശേഷം രക്തക്കറ പ്രതി കഴുകിക്കളഞ്ഞു. അസീസിയയുടെ മണ്ണിന് കണ്ണീരിന്റെ നിറമാണെന്ന് ഡോ. വന്ദനയുടെ സഹപ്രവർത്തകർ പറഞ്ഞു. ( Dr. Vandana’s case should be considered by fast track court; Colleagues responds ).

ഡോ. വന്ദനയ്ക്ക് നീതി കിട്ടണം. നമ്മുടെ സിസ്റ്റം വലിയ പരാജയമാണെന്നതിന്റെ തെളിവാണ് വന്ദനയുടെ മരണം. രോ​ഗിയെ ശുശ്രൂഷിക്കാനാണ് തങ്ങളെ പഠിപ്പിക്കുന്നത്, അല്ലാതെ ആയുധ പരിശീലനമല്ല. കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിൽ വരുകയും എത്രയും വേഗം ശിക്ഷ വിധിക്കുകയും വേണമെന്നാണ് തങ്ങളുടെ ആവശ്യം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഇൻകുബേഷൻ സൗകര്യം ഇല്ല. ജീവൻ രക്ഷിക്കാനുള്ള സംവിധാനങ്ങൾ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നെങ്കിൽ വന്ദന ജീവനോടെ ഉണ്ടാകുമായിരുന്നു. ആശുപത്രി ബ്ലോക്കിന് വന്ദനയുടെ പേരിട്ടാൽ നീതി കിട്ടുമോയെന്നും ഡോ. നാദിയ ചോദിച്ചു.

Read Also: ഡോക്ടർ വന്ദന ദാസ് കൊലപാതകം; അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്

ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകവും അതിന് തൊട്ടുമുൻപും ആശുപത്രിയിൽ നടന്ന ഭയാനകമായ സംഭവങ്ങൾ വിവരിച്ച് ഡോക്ടർ വന്ദനയ്ക്ക് ഒപ്പമുണ്ടായിരുന്ന ഡോക്ടർ ഷിബിൻ നേരത്തേ രം​ഗത്തെത്തിയിരുന്നു. സന്ദീപിനെ കൊണ്ടു വരുമ്പോൾ പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും 15 മിനിട്ടിന് ശേഷമാണ് സന്ദീപ് പ്രകോപിതനാകുന്നതെന്നും ഷിബിൻ ട്വന്റിഫോറിനോട് പറഞ്ഞു.

ശബ്ദം കേട്ട് പുറത്ത് വരുമ്പോൾ സന്ദീപ് പോലീസ് ഉദ്യോഗസ്ഥനെ കുത്തുന്നതാണ് കണ്ടതെന്നാണ് ദാരുണമായ കൊലപാതകത്തെക്കുറിച്ച് സന്ദീപ് പറയുന്നത്. ആ സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ നിരായുധരായിരുന്നു. പരുക്ക് പറ്റിയതോടെ പോലീസ് ഉദ്യോഗസ്ഥർ പിൻമാറി. പൊലീസ് ഉദ്യോഗസ്ഥന്റെ പിന്നാലെ താനും പോയെന്നും ഡോക്ടർ ഷിബിൻ പറഞ്ഞു.

ഡോക്ടർ വന്ദനയുടെ ശബ്ദം കേട്ടാണ് തിരിച്ച് വന്നപ്പോൾ പ്രതി സന്ദീപും ഡോക്ടറും നിലത്ത് കിടക്കുന്നതാണ് കണ്ടതെന്നും ഡോക്ടർ ഷിബിൻ ട്വന്റിഫോറിനോട് പറഞ്ഞു. വന്ദനയുടെ കാലിൽ പിടിച്ച് വലിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സന്ദീപ് വിടാൻ കൂട്ടാക്കിയില്ല. ഒടുവിൽ സന്ദീപിനെ തട്ടിമാറ്റിയാണ് വന്ദനയെ പുറത്ത് എത്തിച്ചത്. രക്ഷപ്പെടുത്തുന്ന സമയം വന്ദനയ്ക്ക് ബോധം ഉണ്ടായിരുന്നു. വന്ദനയെ നടത്തിയാണ് സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയത്. സന്ദീപ് മദ്യപിച്ചതായി തോന്നിയില്ല. പക്ഷേ സംസാരം സാധാരണ ഗതിയിലായിരുന്നില്ല. സന്ദീപ് കത്രിക കൈക്കലാക്കിയത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Dr. Vandana’s case should be considered by fast track court; Colleagues responds

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here