Advertisement

കെഎസ്ആർടിസി ഏപ്രിൽ മാസത്തെ ശമ്പളവിതരണം; സർക്കാർ 30 കോടി അനുവദിച്ചു

May 12, 2023
Google News 1 minute Read

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ഏപ്രിൽ മാസത്തെ രണ്ടാം ഗഡുശമ്പള വിതരണത്തിനായി സർക്കാർ പണമനുവദിച്ചു. 30 കോടിയാണ് അനുവദിച്ചത്. മുഴുവൻ ശമ്പളവും ലഭിക്കാത്തതിൽ യൂണിയനുകൾ സമരത്തിലാണ്. ഗതാഗത മന്ത്രിയുമായി ഇന്നലെ നടത്തിയ ചർച്ചയും സമവായത്തിലെത്തിയിരുന്നില്ല.

അഞ്ചാം തീയതി നൽകുമെന്നായിരുന്നു മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചത്. അതിനായി 50 കോടി വേണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകൾ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

Story Highlights: KSRTC April Salary, 30 crore sanctioned by Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here