ജിദ്ദയില്‍ മാസ് റിലീഫ് സെല്‍ ‘സ്‌നേഹ സാന്ത്വനം 2023’ പദ്ധതി പ്രഖ്യാപിച്ചു; നൂറോളം കുടുംബങ്ങള്‍ക്ക് സഹായമെത്തും

കണ്ണമംഗലം മാസ് റിലീഫ് സെല്ലിന്റെ നൂറോളം കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും അല്‍ അബീര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടവ ഡയറക്ടറും മാസ് റിലീഫ് സെല്‍ വൈസ് ചെയര്‍മാനുമായ ഡോക്ടര്‍ അഹമ്മദ് ആലുങ്ങല്‍ നിര്‍വഹിച്ചു. ഷറഫിയ്യ സഫയര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മാസ് റിലീഫ് സെല്‍ ജനറല്‍ കണ്‍വീനര്‍ മജീദ് ചേറൂര്‍ അദ്ധ്യക്ഷനായിരുന്നു. സ്‌നേഹ സാന്ത്വനം 2023 എന്ന പേരില്‍ നൂറോളം പാവപ്പൈട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതികളാണ് ചടങ്ങില്‍ പ്രഖ്യാപിച്ചത്. (Mass relief center Jeddah)
ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന സ്വന്തമായി വാഹനം വാങ്ങാന്‍ സാധിക്കാത്ത തികച്ചും അര്‍ഹരായ പാവപ്പെട്ട നിര്‍ദ്ധരരായ 5 കുടുംബങ്ങള്‍ക്ക് ഓട്ടോറിക്ഷ നല്‍കുക, നിര്‍ദ്ധനരായ ഒരു കുടുംബത്തിന് വീട്(മാസ് ഭവന്‍2) നിര്‍മിച്ചു നല്‍കുക, തയ്യല്‍ ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്ന പാവപ്പെട്ട അര്‍ഹരായ 20 ആളുകള്‍ക്ക് തയ്യില്‍ മെഷീന്‍ നല്‍കുക, നിരാലംബരായ 20 കുടുംബങ്ങള്‍ക്ക് ആടുകളെ വിതരണം ചെയ്യുക, പാവപ്പെട്ട അവശരായ രോഗികള്‍ക്ക് ധന സഹായം നല്‍കുക മുതലായ വ്യത്യസ്തമായ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
കുറഞ്ഞകാലം കൊണ്ട് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി പാവങ്ങള്‍ക്ക് അത്താണിയാവാന്‍ മാസ് റിലീഫ് സെല്ലിന് സാധിച്ചിട്ടുണ്ടെന്നും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ കൃത്യ നിഷ്ടതയോടെ അര്‍ഹതപ്പെട്ട വരിലെത്തിക്കാനുള്ള മാസിന്റെ പ്രവര്‍ത്തനം വളരെ സ്ലാഘനീയമാണെന്നും ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് ഡോക്ടര്‍ അഹമ്മദ് ആലുങ്ങല്‍ പറഞ്ഞു.
കണ്ണമംഗലം മാസ് റിലീഫ് സെല്‍ രൂപീകരിച്ചു കുറഞ്ഞ കാലയളവിനുള്ളില്‍ മൂന്ന് കോടിയിലേറെ രൂപയുടെ ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഒട്ടനവധി പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ മാസിന് സാധിച്ചു. പ്രളയക്കെടുതിയില്‍ പ്രയാസമാനുഭവിച്ച ഒരുപാട് പേര്‍ക്ക് ആശ്വാസമാവാനും നിരവധി രോഗികള്‍ക്ക് ചികിത്സ സഹായം നല്‍കാനും ജീവിത പ്രാരാബ്ദം കൊണ്ട് വിവാഹം സ്വപ്നമായി കഴിഞ്ഞിരുന്ന പത്തൊമ്പത് പാവപ്പെട്ട കുടുംബങ്ങളിലെ യുവതികള്‍ക്ക് ദാമ്പത്യ ജീവിതം നല്‍കാനും കൊവിഡ് പോസിറ്റിവായ രോഗികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കാനും നിരാലംബരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിനുള്ള സഹായം നല്‍കാനും പാവപെട്ട മുന്‍ പ്രവാസിയുടെ കുടുംബത്തിന് ഒരു വീട് നിര്‍മിച്ചു നല്‍കാനും സാധിച്ചു.
ഡോക്ടര്‍ വിനീത പിള്ള, സാദിഖലി തുവ്വൂര്‍, ചെമ്പന്‍ അബ്ബാസ്, ശ്രീജിത്ത് കണ്ണൂര്‍, ജലീല്‍ കണ്ണമംഗലം, കെ.സി.അബ്ദുറഹ്മാന്‍,കബീര്‍ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, നസീര്‍ വാവക്കുഞ്ഞ്,അസ്ഹബ് വര്‍ക്കല,ബാവ അക്ബര്‍ ട്രാവല്‍സ്, സുല്‍ഫിക്കര്‍ ഒതായി,നാസര്‍ വെളിയങ്കോട്,ഉണ്ണീന്‍ ഹാജി കല്ലാക്കന്‍,നാസര്‍ കോഴിത്തൊടി,അലവി ഹാജി കൊണ്ടോട്ടി, ഹുസൈന്‍ മലപ്പുറം,മൗഷിം,സിമി അബ്ദുല്‍ ഖാദര്‍,ഷമീര്‍ നദ്‌വി,ഹംസ. എ.കെ,ഇല്യാസ് കണ്ണമംഗലം,ചെറിയ മുഹമ്മദ് ആലുങ്ങല്‍,അബ്ദുല്‍ ഖാദര്‍, റസാഖ് മാസ്റ്റര്‍ മമ്പുറംതുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.അഫ്‌സല്‍ പുളിയാളി,സാബിത് മീഡിയവണ്‍,പ്രവീണ്‍ കണ്ണൂര്‍, വിജേഷ് ചന്ദ്രു, രാധാകൃഷ്ണന്‍ കാവുമ്പായി, അനില്‍, ഷൗക്കത്ത് പരപ്പനങ്ങാടി, അക്ബര്‍ കൊടശേരി ഷരീഫ്. കെ.സി, ശിഹാബ് കിളിനക്കോട്,ഉമര്‍ മങ്കട,സമദ് ചോലക്കല്‍,ഷറഫു,എ.പി. യാസര്‍ നായിഫ്,ഫൈസല്‍.വി. പി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മാസ് റിലീഫ് സെല്‍ വൈസ് ചെയര്‍മാന്‍ റസാഖ് ആലുങ്ങല്‍ സ്വാഗതവും ട്രഷറര്‍ സാദിഖലി കോയിസ്സന്‍ നന്ദിയും പറഞ്ഞു.
Story Highlights: Mass relief center Jeddah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here