Advertisement

കര്‍ണാടകയില്‍ വന്‍ ഫോമില്‍ കോണ്‍ഗ്രസ്; ഡല്‍ഹിയില്‍ ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍

May 13, 2023
Google News 5 minutes Read
Karnataka election results Congress workers started celebrating in Delhi

ആദ്യഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങിയതോടെ കന്നഡനാട്ടില്‍ കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ മുന്നേറുന്നു. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 116 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

മുന്നേറ്റം മറികടക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. നഗരപ്രദേശങ്ങളിലും കോണ്‍ഗ്രസ് മുന്നിലാണ്. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കോണ്‍ഗ്രസ് കടന്നു.

ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം നിലവിലുണ്ട്. കോണ്‍ഗ്രസ് -131, ബിജെപി -79 ജെഡിഎസ് -14, മറ്റുള്ളവര്‍-0 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറ്റം.

Story Highlights: Karnataka election results Congress workers started celebrating in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here