കർണാടക മന്ത്രിസഭയിൽ മലയാളി മന്ത്രിമാരും? കോൺഗ്രസ് പാനലിൽ ജയിച്ചത് മൂന്ന് മലയാളികൾ
കർണാടക മന്ത്രിസഭയിൽ ഇക്കുറിയും മലയാളി വേരുകളുള്ളവരുടെ പങ്കാളിത്തം ഉണ്ടാകും. മലയാളി വേരുള്ള മൂന്നു പേരാണ് ഇത്തവണ ജയിച്ചു കയറിയത്. Kerala eyes cabinet berths of new Karnataka government
2018ൽ കർണാടകയുടെ ആഭ്യന്തര മന്ത്രിയായിരുന്നു കെ.ജെ. ജോർജ്. ആറാം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് ജനവിധി തേടിയത്. ബെംഗളൂരുവിലെ സർവജ്ഞ നഗർ മണ്ഡലത്തിൽ നിന്ന് 55738 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയിലെ പത്മനാഭ റെഡ്ഡിയെ തോൽപ്പിച്ച് കെ.ജെ. ജോർജ് ഇക്കുറി നിയമസഭയിലേക്കെത്തുന്നത്. 1985ൽ ഭാരതി നഗറിൽ നിന്നാണ് കെ.ജെ. ജോർജ് ആദ്യം നിയമസഭയിലെത്തിയത്. കെ.ജെ. ജോർജിൻ്റെ മാതാപിതാക്കൾ ചിങ്ങവനം സ്വദേശികളായ കെ. ചാക്കോ ജോസഫും മറിയാമ്മയും കുടകിലേക്ക് കുടിയേറിയവരാണ്.
ശാന്തിനഗറിൽ നിന്ന് വീണ്ടും വിജയിച്ച എൻ.എ. ഹാരിസ് നാലപ്പാട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയാണ്. 7125 വോട്ടിനാണ് BJP യുടെ കെ. ശിവകുമാറിനെ തോൽപ്പിച്ചത്. ഇതേ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച മലയാളി കെ. മത്തായി 1604 വോട്ടു നേടി. 2008 മുതൽ ശാന്തിനഗർ എംഎൽഎയാണ് എൻ.എ. ഹാരിസ്.
കർണാടകയിൽ വ്യവസായ മന്ത്രിയും ആരോഗ്യമന്ത്രിയും ആയിരുന്നു മംഗലാപുരത്തു നിന്നും ജയിച്ച യു.ടി. ഖാദർ. ഇക്കഴിഞ്ഞ ബിജെപി ഭരണകാലത്ത് പ്രതിപക്ഷത്തിന്റെ ഉപനേതാവായിരുന്നു. അഞ്ചാം തവണയാണ് ജയം. ഇക്കുറി ബിജെപിയുടേയും എസ്ഡിപിഐയുടെയും വെല്ലുവിളി മറികടന്നാണ് 22790 വോട്ടിൻ്റെ മിന്നും ജയം അദ്ദേഹം നേടിയത്. കാസർഗോഡ് ജില്ലയിൽ പരിചിതനായ മുഖമാണ് യു.ടി. ഖാദർ.
Story Highlights: Kerala eyes cabinet berths of new Karnataka government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here