സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ മരണാനന്തര കരള്‍മാറ്റം വിജയം; മരണശേഷവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെളിച്ചമായി

കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നടന്ന ആദ്യ മരണാന്തര കരള്‍ മാറ്റം വിജയം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ വയനാട് സ്വദേശി സുജാതയ്ക്ക് പുതുജീവിതം നേടാനായി. മസ്തിഷ്‌കമരണം സംഭവിച്ച സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന കൈലാസ് നാഥിന്റെ അവയവമാണ് മാറ്റിവച്ചത്. മരണശേഷം കൈലാസ് നാഥ് സുജാത ഉള്‍പ്പെടെയുള്ള ഏഴ് പേരുടെ ജീവിതത്തില്‍ പ്രകാശമായി. (liver transplantation at Kottayam medical college successful)
ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന സുജാതയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജിലാണ് നടന്നത്. അതി സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, സൂപ്രണ്ട് ഡോ. ജയകുമാര്‍, സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ അവയവമാറ്റ ശസ്ത്രക്രിയയില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പ് കൂടിയാണിത്. മരണാനന്തര അവയവ മാറ്റം സമയ ബന്ധിതമായി നടത്തേണ്ട സങ്കീര്‍ണ്ണതയേറിയ ശസ്ത്രക്രിയയാണ്. ഇതു കൂടാതെ ഓപ്പറേഷന്‍ കഴിഞ്ഞിട്ടുള്ള റിക്കവറി സമയത്തും കൂടുതല്‍ ശ്രദ്ധയോടെ പരിചരിക്കേണ്ടതായുണ്ട്.
അതുവരെ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ സാധ്യമല്ലാതിരുന്ന കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കേരളത്തില്‍ ആരംഭിച്ചത് 2022 ഫെബ്രുവരിയിലാണ്. ആദ്യത്തെ മൂന്ന് ശസ്ത്രക്രിയകളിലും ബന്ധുക്കളാണ് കരള്‍ നല്‍കിയത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. അതെല്ലാം തന്നെ സൗജന്യമായി വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ നാലാമത്തെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം കൂടിയാണിത്.
Story Highlights: liver transplantation at Kottayam medical college successful
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here