കര്‍ണാടകയില്‍ ബിജെപി ഓഫീസ് വളപ്പില്‍ കയറിക്കൂടി പാമ്പ്; വിഡിയോ
കര്‍ണാടകയില്‍ ആര് ഭരിക്കും എന്നറിയാന്‍ അവസാന മണിക്കൂറികളില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ചില കൗതുകമുള്ള വാര്‍ത്തകള്‍ കൂടി കന്നഡ നാട്ടില്‍ നിന്ന് വരുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തുടര്‍ച്ചയായി നാലാം തവണയും മത്സരിക്കുന്ന ഷിഗ്ഗാവ് മണ്ഡലത്തിലാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു സംഭവം നടന്നത്.
ഷിഗ്ഗോണിലെ ബിജെപി ക്യാമ്പ് ഓഫീസ് വളപ്പില്‍ ഒരു പാമ്പ് കയറിക്കൂടിയതാണ് കൗതുകം. പ്രവര്‍ത്തകര്‍ ആദ്യമൊന്ന് ഭയന്നെങ്കിലും പാമ്പിനെ ഓടിച്ച് ഓഫീസ് വളപ്പ് സുരക്ഷിതമാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
#WATCH A snake which had entered BJP camp office premises in Shiggaon, rescued; building premises secured amid CM's presence pic.twitter.com/1OgyLLs2wt
— ANI (@ANI) May 13, 2023
നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷപ്പാമ്പ് പരാമര്‍ശം നടത്തിയിരുന്നു. ‘അതെ ഞാന്‍ പാമ്പാണ്’ എന്ന് മോദി ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയും രാജ്യത്തെ ജനങ്ങളെല്ലാം തന്നെ സംബന്ധിച്ച് ഈശ്വരന്മാരാണെന്നും മോദി പറഞ്ഞിരുന്നു.
Story Highlights: Snake at BJP office Karnataka Election live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here