Advertisement

വൈറലാകണം, വിമാനം മനഃപ്പൂര്‍വം ഇടിച്ചിറക്കി യൂട്യൂബര്‍; ശിക്ഷയായി 20 വര്‍ഷം തടവ്

May 13, 2023
Google News 3 minutes Read

സോഷ്യൽ മീഡിയ വളരെയധികം സ്വാധീനം ചെലുത്തുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഫോളോവെഴ്‌സും വ്യൂസും എല്ലാം ആളുകൾക്ക് ഏറെ പ്രാധാന്യമുള്ള ഒന്നായി മാറി. അതിനായി വൈറലാകാനും യൂട്യൂബില്‍ കാഴ്ചക്കാരെ നേടാനും പലവഴികളും ആളുകൾ സ്വീകരിക്കാറുണ്ട്. എന്നാല്‍ യൂട്യൂബില്‍ കാഴ്ചക്കാരെ കൂട്ടാന്‍ ഒരു യൂട്യൂബർ കാണിച്ച പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ( YouTuber Who Crashed Plane For Views )

ട്രെവല്‍ ഡാനിയേല്‍ ജേക്കബ് എന്ന 29 കാരൻ തന്റെ ബുദ്ധിശൂന്യമായ പ്രവൃത്തിയില്‍ 20 വർഷം ജയശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. കാഴ്ചക്കാരെ കിട്ടാൻ ഇയാൾ ഒരു ചെറുവിമാനം പറത്തുകയും ആകാശത്തുവെച്ച് വിമാനത്തിന്റെ വാതില്‍ തുറന്ന് താഴേക്ക് ചാടുകയും ചെയ്തു. താഴേക്ക് സുരക്ഷിതമായി ചാടിയ ഇയാള്‍ വിമാനം നിയന്ത്രണം വിട്ടു പറന്നു വീഴുന്നത് ക്യാമറയില്‍ ചിത്രീകരിച്ചു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

ഒരു ക്യാമറ വിമാനത്തിന്റെ ചിറകിലും ഘടിപ്പിച്ചിരുന്നു. വിമാനം ആളില്ലാത്ത ഉണങ്ങിയ കുറ്റിക്കാടുകളുള്ള ഒരിടത്ത് തകര്‍ന്നുവീണു. താഴെ വീണ വിമാനത്തില്‍ നിന്നും ക്യാമറ കണ്ടെത്തി അയാൾ വീഡിയോ യൂട്യൂബില്‍ പങ്കുവെക്കുകയും ചെയ്തു. വലിയ രീതിയിലാണ് വീഡിയോക്ക് കാഴ്ചക്കാരെ ലഭിച്ചത്. എങ്കിലും ഈ യൂട്യൂബര്‍ക്ക് ഇപ്പോള്‍ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരിക്കുകയാണ്. സ്വന്തം ജീവനും പ്രദേശത്തെ സാധാരണ ജനങ്ങളുടെയും ജീവന് ഭീഷണി സൃഷ്ടിച്ച വിവേകരഹിതമായ പ്രവൃത്തിയാണിതെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി.

‘ഞാന്‍ എന്റെ വിമാനം തകര്‍ത്തു’ എന്ന തലക്കെട്ടോടുകൂടിയാണ് ജേക്കബ് വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചത്. ഇത് വൈറലാകുകയും ചെയ്തു. എന്നാല്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ശ്രദ്ധയില്‍ ഈ വീഡിയോ പെടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ജേക്കബിനെ ചോദ്യം ചെയ്തതിൽ നിന്ന് താന്‍ മനപ്പൂര്‍വം വിമാനം തകര്‍ക്കുകയായിരുന്നുവെന്ന് ജേക്കബ് സമ്മതിക്കുകയും ചെയ്തു. അന്വേഷണം തടസപ്പെടുത്താന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നും ഇയാള്‍ സമ്മതിച്ചു.

Story Highlights: YouTuber Who Crashed Plane For Views Could Be Jailed For 20 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here