മാതൃദിനത്തില്‍ അമ്മയായി; പെണ്‍കുഞ്ഞിനെ ദത്തെടുത്ത സന്തോഷം പങ്കുവച്ച് നടി അഭിരാമി

മാതൃദിനത്തില്‍ അമ്മയായതിന്റെ സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി അഭിരാമി. പെണ്‍കുഞ്ഞിനെ ദത്തെടുത്ത വിവരം അഭിരാമി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മാതൃദിനത്തില്‍, അമ്മയായതില്‍ വളരെ സന്തോഷമുണ്ടെന്നും എല്ലാത്തരത്തിലും ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന തീരുമാനമായിരുന്നു ഇതെന്നും അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കല്‍ക്കി എന്നാണ് കുഞ്ഞിന്റെ പേര്.(Actress Abhirami announces that they adopted a daughter)
രാഹുലും ഞാനും ‘കല്‍ക്കി’യുടെ മാതാപിതാക്കളായ വിവരം അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങളൊരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. എല്ലാത്തരത്തിലും ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനമായിരുന്നു അത്. ഇന്നൊരു അമ്മയായി, മാതൃദിനം ആഘോഷിക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. പുതിയ കടമ നിര്‍വഹിക്കുന്നതില്‍ നിങ്ങളുടെയെല്ലാം അനുഗ്രഹം ഉണ്ടാകണം’. അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Read Also: സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുത്ത് നസ്രിയ; തിരിച്ചുവരുമെന്ന് താരം
ദിവ്യ ഉണ്ണിയും ശ്വേതാമേനോനും അടക്കം സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ അഭിരാമിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 2009 ഡിസംബര്‍ 27നാണ് അഭിരാമിയും രാഹുല്‍ പവനനും തമ്മിലുള്ള വിവാഹം നടന്നത്.
Story Highlights: Actress Abhirami announces that they adopted a daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here