കർണാടക നിയമസഭാ കക്ഷിയോഗം: കേന്ദ്ര നിരീക്ഷകരെ പ്രഖ്യാപിച്ച് എഐസിസി
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കനായി ഇന്ന് ചേരുന്ന നിയമസഭ കക്ഷിയുടെ നിർണായക യോഗത്തിൽ കേന്ദ്ര നിരീക്ഷകരെ പ്രഖ്യാപിച്ച് എഐസിസി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്, മുൻ ജനറൽ സെക്രട്ടറി ദീപക് ബാബരിയ എന്നിവരെയാണ് നിരീക്ഷകരായി നിയോഗിച്ചത്. മൂന്നുപേരും ഇന്ന് ചേരുന്ന നിയമസഭ യോഗത്തിൽ പങ്കെടുക്കും. AICC Observers for Karnataka Congress legislative meeting
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന സമയത്ത് സിദ്ധരാമയ്യയുമായി തനിക്ക് ഭിന്നതയില്ലെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന തരത്തിലുള്ള പ്രചാരണം ആളുകൾ നടത്തുന്നുണ്ടെന്നും ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല എന്നും ഞായറാഴ്ച തുംകൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡികെ ശിവകുമാർ പറഞ്ഞു. കർണാടകയിലെ “അടുത്ത മുഖ്യമന്ത്രി” എന്ന് വിശേഷിപ്പിച്ച് ഇരു നേതാക്കളുടെയും അനുയായികൾ പോസ്റ്ററുകൾ പതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കർണാടക കോൺഗ്രസ് മേധാവിയുടെ പരാമർശം.
Read Also: സിദ്ധരാമയ്യയുമായി തനിക്ക് ഭിന്നതകളൊന്നുമില്ല: ഡികെ ശിവകുമാർ
ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ് എന്നാൽ മുഖ്യമന്ത്രിപദത്തിനായി സമ്മർദ്ദം ശക്തമാക്കുകയാണ്. കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ. ഉപമുഖ്യമന്ത്രിപദം നൽകിയുള്ള അനുനയത്തിന് ഡി.കെ. ശിവകുമാർ വഴങ്ങുന്നില്ല. മുഖ്യമന്ത്രിപദം 2 പേർക്കും രണ്ടര വർഷം വീതംമായി നൽകുകയാണെങ്കിൽ ആദ്യ ഘട്ടം ഡി.കെ. ശിവകുമാറിന് നൽകണമെന്നാണ് ഒപ്പമുള്ള നേതാക്കളുടെ ആവശ്യം.
Story Highlights: AICC Observers for Karnataka Congress legislative meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here