സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം; മുഖ്യമന്ത്രി ഇന്ന് ഗുരുവായൂരിൽ

ഇടതു സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗുരുവായൂരിൽ. എൽ.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. വൈകീട്ട് നാലിന് ഗുരുവായൂർ കിഴക്കേ നടയിലെ ഗുരുവായൂർ സത്യഗ്രഹ സ്മാരക വേദിയിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി വി.എസ് സുനിൽകുമാർ, എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി അബ്ദുൾഖാദർ, എൻ.കെ അക്ബർ എം.എൽ.എ തുടങ്ങിയവർ പ്രസംഗിക്കും.
Story Highlights: CM Pinarayi Vijayan in Guruvayur today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here