മൂന്ന് വര്‍ഷം കൊണ്ട് അതിദരിദ്രരും ഭൂരഹിതരും ഇല്ലാത്ത കേരളം പടുത്തുയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി പിണറായി വിജയന്‍

മൂന്ന് വര്‍ഷം കൊണ്ട് ഭൂരഹിതരും അതിദരിദ്രരുമില്ലാത്ത കേരളം പടുത്തുയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല പട്ടയ വിതരണത്തിന്റെ സമാപനം തൃശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. (CM pinarayi vijayan on ldf government future plans)
62,100 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം 2023ഓടെ പൂര്‍ത്തീകരിക്കും. 2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത നാടായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഈ വര്‍ഷം 40,000 പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും 67,069 പേരെ ഭൂമിയുടെ അവകാശികളാക്കാന്‍ കഴിഞ്ഞു. രണ്ടുവര്‍ഷത്തിനിടെ സര്‍ക്കാര്‍ 1,21,604 പട്ടയം വിതരണം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ പട്ടയം ലഭിക്കാത്തവരുടെ പട്ടിക തയ്യാറാക്കുകയാണ്. പട്ടയ മിഷന്‍ വഴി പട്ടയങ്ങള്‍ നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
ലൈഫ് മിഷന്റെ ഭാഗമായി മൂന്നര ലക്ഷത്തോളം വീടുകള്‍ യാഥാര്‍ത്ഥ്യമായി. 40,000 വീടുകള്‍ നിര്‍മ്മാണത്തിനായി കരാര്‍ നടപടി സ്വീകരിച്ചു. 60,000 വീടുകള്‍ പൂര്‍ത്തീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ജനങ്ങള്‍ സര്‍ക്കാരിലര്‍പ്പിക്കുന്ന വിശ്വാസം പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ അധ്യക്ഷത വഹിച്ചു.പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായി.
Story Highlights: CM pinarayi vijayan on ldf government future plans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here