Advertisement

കൊച്ചി ഇൻഫോപാർക്കിലെ തീപിടുത്തം; അഗ്നിരക്ഷാസേന ഇന്ന് വിശദമായ പരിശാധന നടത്തും

May 14, 2023
Google News 1 minute Read

കൊച്ചി ഇൻഫോപാർക്കിലെ തീപിടുത്തത്തിൽ അഗ്നിരക്ഷാസേന ഇന്ന് വിശദമായ പരിശോധന നടത്തും. ജിയോ ഇൻഫോപാർക്ക് കെട്ടിടത്തിൽ ഇന്നലെ രാത്രി 6.30 ഓടെയാണ് തീപടർന്നത്. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്.ഓഫീസിനുള്ളിലെ എസികൾ പൊട്ടിത്തെറിച്ചു. കെട്ടിടത്തിനുള്ളിൽ മുപ്പതോളം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.

Story Highlights: Fire breaks out in building near InfoPark

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here