സിഡ്‌നിയില്‍ ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം; പ്രതികളെ പിടികൂടുന്നതിനായി സഹായം തേടി പൊലീസ്

വെസ്റ്റേണ്‍ സിഡ്‌നിയില്‍ സ്ഥിതി ചെയ്യുന്ന ഹൈന്ദവ ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.Hindu Temple attacked in Sydney
മെയ് 5 ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികള്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തുണ്ടായിരുന്ന ചുവരെഴുത്ത് നശിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ ഗേറ്റില്‍ നിന്ന് ഖാലിസ്ഥാന്‍ പതാകയും പൊലീസ് കണ്ടെടുത്തതായി ദി ഓസ്‌ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
Read Also: ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാഹമോചിതയാവുന്നു
ക്ഷേത്രം തകര്‍ക്കപ്പെട്ട സമയത്തുള്ള സിസിടിവി ദൃശ്യങ്ങളിലാണ് പ്രതികളുടെ ചിത്രമുള്ളത്. ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച പ്രതികള്‍ മൂഖംമൂടിയും ധരിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ സംഭവം നടന്ന ദിവസം രാവിലെ വിര്‍ജീനിയ സ്ട്രീറ്റില്‍ കണ്ട ഒരു വാഹനത്തിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Story Highlights: Hindu Temple attacked in Sydney
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here