Advertisement

മണിപ്പൂർ കലാപം: ബിരേൻ സിംഗ് പ്രധാനമന്ത്രിയെയും അമിത് ഷായെയും കാണുമെന്ന് റിപ്പോർട്ട്

May 14, 2023
Google News 3 minutes Read
Manipur Chief Minister To Meet PM, Amit Shah Over Violence In State: Report

മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഡൽഹിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദർശിച്ച് വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിവരിക്കും. ബിരേൻ സിംഗിനൊപ്പം നാല് കാബിനറ്റ് മന്ത്രിമാരും ഡൽഹിയിൽ എത്തുന്നുണ്ട്. Manipur Chief Minister To Meet PM Over Violence In State

തീവ്രവാദ സംഘടനകളുമായി തുടരുന്ന ‘സസ്‌പെൻഷൻ ഓഫ് ഓപ്പറേഷൻ (എസ്ഒഒ)’ വിഷയവും ചർച്ചയാകാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ടി.ബിശ്വജിത്ത്, വൈ.ഖേംചന്ദ്, കെ.ഗോവിന്ദ്ദാസ്, ടി.പ്രശാന്ത് എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷ എ.ശാരദാദേവിയും സിംഗിനൊപ്പം ഡൽഹിയിലേക്ക് പോയതായി വൃത്തങ്ങൾ അറിയിച്ചു.

Story Highlights: Manipur Chief Minister To Meet PM Over Violence In State

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here