കൊച്ചി ഇൻഫോപാർക്കിലെ തീപിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ട്

കൊച്ചി ഇൻഫോപാർക്കിലെ തീപിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ടെന്ന് തൃക്കാക്കര ഫയർ ഓഫീസർ ട്വന്റിഫോറിനോട് പറഞ്ഞു. ഇലക്ട്രിക് കേബിളുകൾക്ക് തീ പിടിച്ചതോടെ തീ വ്യാപിച്ചു. തീപിടിത്തത്തിൽ ഏറ്റവും കൂടുതൽ നാശഷ്ടം സംഭവിച്ചത് രണ്ടാം നിലയിലാണ്. മുഴുവൻ കമ്പ്യൂട്ടറുകളും, മറ്റ് വസ്തുക്കളും കത്തിനശിച്ചു. ഫയർ ഫോഴ്‌സ്ന്റെ ഇരുപതോളം യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.
ജിയോ ഇൻഫോപാർക്ക് കെട്ടിടത്തിൽ ഇന്നലെ രാത്രി 6.30 ഓടെയാണ് തീപടർന്നത്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്.ഓഫീസിനുള്ളിലെ എസികൾ പൊട്ടിത്തെറിച്ചു. കെട്ടിടത്തിനുള്ളിൽ മുപ്പതോളം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.
Read Also: കൊച്ചി ഇൻഫോപാർക്കിൽ തീപിടിത്തം; നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടർ
Story Highlights: Short-circuit is the reason for Fire in Infopark kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here