എറണാകുളത്ത് മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു

എറണാകുളം പറവൂർ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്. നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികള്‍ ഉച്ചയോടെ പുഴയ്ക്കരിലേക്ക് പോവുകയായിരുന്നു.
വടക്കന്‍ പറവൂരില്‍ ചെറിയ പല്ലന്‍തുരുത്തില്‍ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്. നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ്. കുട്ടികള്‍ തിരിച്ചെത്താത്തിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പുഴക്കരയില്‍ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
Story Highlights: Three children drowned in the river in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here