Advertisement

ലിൻഡ യാക്കാരിനോ ട്വിറ്റർ സിഇഒ; എലോൺ മസ്‌കിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്നുവെന്ന് ലിൻഡ

May 14, 2023
Google News 3 minutes Read
Images of elon musk and linda yaccarino

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ലിൻഡ യാക്കാരിനോ സ്ഥാനമേറ്റു. എൻബിസി യൂണിവേഴ്സലിന്റെ അഡ്വർടൈസിംഗ് മേധാവിയായിരുന്ന ലിൻഡയായിരിക്കും ട്വിറ്ററിന്റെ ബിസിനസ് ഓപ്പറേഷനുകൾ നയിക്കുക. കഴിഞ്ഞ ദിവസം ലിൻഡ യാക്കാരിനോ പോസ്റ്റ് ചെയ്ത ട്വീറ്റിൽ ട്വിറ്ററിന് ശോഭനമായ ഭാവി സൃഷ്ടിക്കാനുള്ള ഇലോൺ മാസ്കിന്റെ കാഴ്ചപ്പാടിൽ നിന്ന് താൻ പ്രചോദനം ഉൾകൊള്ളുമെന്നതായി അവർ വ്യക്തമാക്കി. Twitter CEO Linda Yaccarino Says She Inspired Elon Musk’s Vision

കോംകാസ്റ്റ് കോർപ്പറേഷന്റെ കീഴിലുള്ള എൻ‌ബി‌സി യൂണിവേഴ്‌സലിന്റെ പരസ്യ മേധാവി പ്രവർത്തിച്ചിരുന്ന യാക്കാരിനോ ട്വിറ്ററിന്റെ പുതിയ പതിപ്പ് നിർമിക്കുന്നതിന് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്ക് സിഇഒ ആയി ലിൻഡ യാക്കാരിനോയെ പ്രഖ്യാപിച്ചത്.

കടബാധ്യതയാൽ വലയുന്ന ട്വിറ്റർ പരസ്യവരുമാനത്തിലേറ്റ തിരിച്ചടി മൂലം വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇലോൺ മാസ്ക് ട്വിറ്റെർ ഏറ്റെടുത്ത ശേഷം ഏകദേശം 80% ജീവനക്കരെ ഒഴിവാക്കിയിരുന്നു. തുടർന്ന്, തങ്ങളുടെ പരസ്യങ്ങൾ തെറ്റായ സന്ദർഭങ്ങളിൽ പ്രത്യക്ഷപെടുമെന്ന ആശങ്കയാണ് പരസ്യദാതാക്കൾ ട്വിറ്റെർ ഒഴിവാക്കുന്നതിന് കാരണമായത്. പരസ്യവരുമാനത്തിൽ ട്വിറ്ററിന് വൻ ഇടിവുണ്ടായതായി ഈ വർഷം ആദ്യം മസ്‌ക് തന്നെ വെളിപ്പെടുത്തിയിരുന്നു.

Read Also: എർദോഗന്റെ സമ്മർദ്ദത്തിന് വഴങ്ങി ട്വിറ്റർ: തുർക്കി തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിർ ശബ്ദങ്ങൾ നിശബ്ദമാക്കി

കഴിഞ്ഞ വര്‍ഷമാണ് 44 ബില്യണ്‍ ഡോളറിന് ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിനോടകം 7,500 ജീവനക്കാരില്‍ 75 ശതമാനത്തിലധികം പേരെയും മസ്‌ക് ഒഴിവാക്കി. കമ്പനിയിലെ തന്റെ ചില തീരുമാനങ്ങളുടെ പേരില്‍ മസ്‌കിന് നേരെ വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ട്വിറ്ററിന്റെ മുന്‍ സിഇഒ ആയിരുന്ന ഇന്ത്യന്‍ സ്വദേശി പരാഗ അഗര്‍വാളും ലീഗല്‍ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും മസ്‌ക് പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്.

Story Highlights: Twitter CEO Linda Yaccarino Says She Inspired Elon Musk’s Vision

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here