Advertisement

ആഗോളമലയാളിയുടെ ബൃഹദ്ശ്രംഖല; ട്വന്റിഫോര്‍ കണക്ട് പ്രചാരണപരിപാടികള്‍ക്ക് നെടുമങ്ങാട് ജനകീയ സംവാദത്തോടെ തുടക്കം

May 15, 2023
Google News 2 minutes Read
24 connect Thiruvananthapuram public discussion

ആഗോള മലയാളികളുടെ ബൃഹദ്ശൃംഖലയായ ട്വന്റിഫോര്‍ 24 കണക്ടിന്റെ പ്രചാരണ പരിപാടികള്‍ക്ക് തിരുവനന്തപുരത്ത് ആവേശത്തുടക്കം. ആതുരാലയങ്ങളെ ആരു സംരക്ഷിക്കും എന്ന വിഷയത്തില്‍ നെടുമങ്ങാട് നടന്ന ജനകീയ സംവാദത്തില്‍ പൊതുജനങ്ങളും പങ്കാളികളായി. തിരുവനന്തപുരം പേട്ട, നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നിവിടങ്ങളിലായിരുന്നു കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്‌കോട്ട് റോഡ് ഷോയുടെ ആദ്യ ദിവസത്തെ സ്വീകരണം. (24 connect Thiruvananthapuram public discussion)

സമൂഹനന്മ ലക്ഷ്യമാക്കി ഫ്‌ളവേഴ്‌സ്, ട്വന്റിഫോര്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്‌കോട്ട് റോഡ് ഷോയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്. തിരുവനന്തപുരം പേട്ടയില്‍ ഫ്‌ലാഗ്ഓഫ് ചെയ്ത റോഡ് ഷോ നെയ്യാറ്റിന്‍കരയിലെ സ്വീകരണമേറ്റുവാങ്ങി വൈകിട്ട് നെടുമങ്ങാട് സമാപിച്ചു.

ഫ്‌ളവേഴ്‌സ് ടോപ്പ് സിങേഴ്‌സിലെയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പരിപാടികള്‍ക്കൊപ്പം- നെടുമങ്ങാട് മാര്‍ക്കറ്റഅ ജങ്ഷനില്‍ – ആതുരാലയങ്ങള്‍ ആര് സംരക്ഷിക്കും എന്ന വിഷയത്തില്‍ ജനകീയ സംവാദവും നടന്നു. 24 സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മിതാജ് ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ കെഎസ് ശബരീനാഥന്‍, കെഎസ് സുനില്‍ കുമാര്‍, ആര്‍എസ് രാജീവ്, ഡോ. സിവി പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു. പൊതുജനങ്ങളും വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി.

ഡോ വന്ദന ദാസിന്റെ കൊലപാതകവും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുമാണ് സംവാദത്തില്‍ ചര്‍ച്ചാ വിഷയമായത്. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും തൊഴില്‍ സമയമുള്‍പ്പെടെ കൃത്യമായി ക്രമപ്പെടുത്തുന്നതിനും ക്രിയാത്മക നിര്‍ദേശങ്ങള്‍ സംവാദത്തില്‍ ഉയര്‍ന്നുവന്നു. റോഡ് ഷോയുടെ നാളത്തെ പര്യടനം രാവിലെ 9.30ന് കിളിമാനൂരില്‍ ആരംഭിക്കും. ഉച്ചയ്ക്ക് ആറ്റിങ്ങലിലും വൈകിട്ട് വര്‍ക്കല ബിച്ചിലും സ്വീകരണമുണ്ടാകും.

Story Highlights: 24 connect Thiruvananthapuram public discussion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here