സിദ്ധരാമയ്യയ്ക്ക് 85 എംഎല്‍എമാരുടെ പിന്തുണ; ഖര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് നല്‍കി എഐസിസി നിരീക്ഷകര്‍
കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ നടക്കുന്നത് തിരക്കിട്ട ചര്‍ച്ചകള്‍. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. എഐസിസി നിരീക്ഷകരുമായി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂടിയാലോചന നടത്തി. (85 MLAs support Siddaramaiah aicc report kharge)
സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാന്‍ നിലവില്‍ 85 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് നിരീക്ഷകര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. കര്‍ണാടകയിലെ കരുത്തനായ മറ്റൊരു നേതാവായ ഡി കെ ശിവകുമാറിന് 45 പേരുടെ പിന്തുണയുണ്ടെന്നും നിരീക്ഷകര്‍ അറിയിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തി മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എഐസിസി നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
അതേസമയം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ചര്‍ച്ചകള്‍ക്കായി വൈകിട്ട് ഡല്‍ഹിയിലേക്ക് പോകുമെന്ന് പറഞ്ഞ ഡി കെ, മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം മാറ്റി. യാത്ര റദ്ദാക്കി. ആരോഗ്യസ്ഥിതി മോശമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.
ഇന്ന് എന്തായാലും ഡല്‍ഹിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വയറില്‍ അണുബാധയുണ്ടെന്നാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്. കൂടുതല്‍ സമ്മര്‍ദ്ദത്തിന്റെ ഭാഗമായുള്ള നീക്കമാണോ ഡി കെ യുടേതെന്ന സംശയമാണ് ഇതിന് പിന്നാലെ ഉയരുന്നത്.
Story Highlights: 85 MLAs support Siddaramaiah aicc report kharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here