ബിജെപിക്ക് കേരളത്തില്‍ ആനമുട്ട എന്ന ട്രോള്‍ വളരെ ഇഷ്ടമായി, അങ്ങനെ തന്നെ തുടരട്ടെ; അരുന്ധതി റോയ്

കേരളം പോലെ ഇത്ര സുന്ദരമായ നാട് മറ്റെങ്ങുമില്ലെന്ന് എഴുത്തുകാരി അരുന്ധതി റോയ്. മതസൗഹാര്‍ദത്തോടെ പ്രവര്‍ത്തിക്കുന്ന നാടാണെന്നും അവര്‍ പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു.(Arundathi roy about kerala bjp performance)
ബിജെപിക്ക് അവസരം കൊടുത്താൽ കേരളം കത്തിയമരുമെന്ന് അരുന്ധതി റോയ്. ക്രിസ്ത്യൻ മത മേലധികാരികൾക്ക് ബിജെപിയുമായി ചർച്ച നടത്താൻ എങ്ങനെ സാധിക്കുന്നുവെന്നും മണിപ്പുരിലും ഛത്തീസ്ഗഡിലും നടക്കുന്നത് അവർ കാണുന്നില്ലേയെന്നും അരുന്ധതി റോയ് ചോദിച്ചു.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
കര്‍ണാടക തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം തരുന്നത്. ബിജെപിക്ക് കേരളത്തില്‍ ആനമുട്ട എന്ന ട്രോള്‍ വളരെ ഇഷ്ടമായി. അതങ്ങനെതന്നെ വട്ട പൂജ്യമായി തുടരട്ടെയെന്നും അരുന്ധതി റോയ് പറഞ്ഞു. കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അഭിമാനകരമാണെന്നും അരുന്ധതി റോയ് പറഞ്ഞു.
Story Highlights: Arundathi roy about kerala bjp performance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here