ജനങ്ങളുടെ പരാതികള്‍ പരിഗണിക്കുമ്പോള്‍ ജനങ്ങളാണ് പരമാധികാരി; ഉദ്യോഗസ്ഥരോട് മന്ത്രി പി. രാജീവ്

ജനങ്ങളുടെ പരാതികള്‍ പരിഗണിക്കുമ്പോള്‍ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (P Rajeev in ernakulam district adalat)
നിയമത്തിനും ചട്ടത്തിനും അകത്തു നിന്ന് പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നു ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് പി.രാജീവ് പറഞ്ഞു. ജില്ലയിലെ ആദ്യ അദാലത്തില്‍ കണയന്നൂര്‍ താലൂക്കിലെ 293 പരാതികളാണ് പരിഗണിക്കുന്നത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡ്, അദാലത്ത് വഴി ലഭിച്ച ഇടപ്പള്ളി സ്വദേശിനി ഗീതാ ജോഷി നിറകണ്ണുകളോടെയാണ് സര്‍ക്കാരിന് നന്ദിപറഞ്ഞത്. അതേസമയം,അപകടത്തെത്തുടര്‍ന്ന് കഴിഞ്ഞ 47 വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന ചോറ്റാനിക്കര സ്വദേശി വാസുദേവ ശര്‍മ്മയുടെ കാലങ്ങളായുള്ള ആവശ്യത്തിനും അദാലത്തില്‍ പരിഹാരമായി.
ഇത്തരത്തില്‍ കണയന്നൂര്‍ താലൂക്കില്‍പ്പെട്ടവരുടെ 293 പരാതികളാണ് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തില്‍ മന്ത്രിമാര്‍ പരിശോധിക്കുകയും ഉടനടി പരിഹാരമാവുകയും ചെയ്യുന്നത്.മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.രാജീവാണ് അദാലത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
Story Highlights: P Rajeev in ernakulam district adalat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here