”ആരാണ് അദ്ദേഹത്തെ സ്നേഹിക്കാത്തത്?” ധോണിയിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍

ഈ സീസണിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അവസാന ഹോം മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ ധോണിയോട് ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ധോണി ഓട്ടോഗ്രാഫ് നൽകുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഈ കാഴ്ച്ച ഇത് നമ്മുടെ ഹൃദയത്തിലേക്ക് നേരിട്ട് പോകുന്നു! എന്നാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച ചെന്നൈ സൂപ്പർ കിങ്‌സ് കുറിച്ചത്.(Sunil Gavaskar took M S Dhoni’s Autograph at his shirt)
ഇന്ത്യന്‍ ക്രിക്കറ്റിലെ അപൂര്‍വ്വ നിമിഷമായി ഇത് മാറി. ഇന്ന് മത്സരശേഷം എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ എംഎസ് ധോണിയെ ഗ്രൗണ്ടിൽ വെച്ച് സമീപിച്ച് ഓട്ടോഗ്രാഫ് ചോദിച്ച് വാങ്ങുകയായിരുന്നു.സുനില്‍ ഗവാസ്‌കറിന്റെ കുപ്പായത്തിലാണ് ധോണി ഓട്ടോഗ്രാഫ് നല്‍കിയത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
ഗവാസ്കര്‍ ധോണിയുടെ ഒപ്പം വളരെ അഭിമാനത്തോടെ മാധ്യമങ്ങളെ കാണിക്കുകയും ചെയ്തു. ധോണിയെ കാണുന്നതിന് മുന്നേ താന്‍ ഒരു പേന കടം വാങ്ങി റെഡിയാക്കി വച്ചതായി ഗവാസ്‌കര്‍ വെളിപ്പെടുത്തി.ആരാണ് ധോണിയെ സ്നേഹിക്കാത്തത്? വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ഏറ്റവും പ്രധാനം അദ്ദേഹം ചെയ്ത മാതൃകയാണ്. നിരവധി യുവാക്കള്‍ അദ്ദേഹത്തെ ഉറ്റുനോക്കുന്നു, “ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
Story Highlights: Sunil Gavaskar took M S Dhoni’s Autograph at his shirt