കോന്നിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം
കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. ടിപ്പർ ലോറിയുടെ മുൻ ഭാഗം പൂർണ്ണമായി തകർന്നു. ടിപ്പർ ഡ്രൈവർ മരണപ്പെട്ടു. ചിറ്റാർ മാമ്പാറയിൽ എം എസ് മധു (65)ആണ് മരണപ്പെട്ടത്. ( konni bus and tipper lorry accident )
ഇന്ന് രാവിലെയോടെ കോന്നി പയ്യനാമൻ ഭാഗത്തുനിന്നും പോയ ടിപ്പറും തണ്ണിത്തോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നൂ. ടിപ്പർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കോന്നി ഫയർ ഫോഴ്‌സ് സ്ഥലത്തു എത്തി ക്രയിൻ ഉപയോഗിച്ചാണ് ടിപ്പർ നീക്കം ചെയ്തത്. ടിപ്പറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
Story Highlights: konni bus and tipper lorry accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here