Advertisement

മുൻ കാമുകിയുമായി ബന്ധം; സഹപ്രവർത്തകനെ കൊലപ്പെടുത്തി യുവാവ്

May 16, 2023
1 minute Read

മുൻ കാമുകിയുമായി പ്രണയബന്ധത്തിലായതിൻ്റെ പേരിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തി യുവാവ്. 25 വയസുകാരനായ ബാങ്ക് ഉദ്യോഗസ്ഥൻ സന്ദേശ് പാട്ടീലിനെയാണ് സഹപ്രവർത്തകനായ ചുട്ടൻ സഫി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം സന്ദേശിൻ്റെ മൃതദേഹം സഫി റെയിൽവേ ട്രാക്കിനരികെ ഉപേക്ഷിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലാണ് സംഭവം. സഫിയും സന്ദേശും സഹപ്രർത്തകരാണ്. ഒരു ബാങ്കിൻ്റെ തന്നെ വിവിധ ബാങ്കുകളിലാണ് ഇവരും സഫിയുടെ മുൻ കാമുകിയും ജോലി ചെയ്തിരുന്നത്. ബീഹാറുകാരനായ സഫി മെയ് 15നാണ് കൊലപാതകം നടത്തിയത്. മദ്യപിക്കാനായി സന്ദീപിനെ ക്ഷണിക്കുകയും മദ്യപാനത്തിനിടെ സഫി കല്ലുകൊണ്ട് തലയ്ക്കടിച്ച് സന്ദേശിൻ്റെ ബോധം കെടുത്തി. തുടർന്ന് തല അടിച്ചുപൊളിച്ചു. ശേഷം റെയിൽവേ ട്രാക്കിനരികെ ഉപേക്ഷിച്ച് സഫി കടന്നുകളഞ്ഞു. അതുവഴി നടന്നുപോയ ചിലർ മൃതദേഹം കാണുകയും വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും ചെയ്തു.

Story Highlights: Man Killed Coworke Affair Ex Girlfriend

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top