ക്യാൻസർ ബാധിതയായ 64 വയസ്സുള്ള മകളെ കാണാൻ 6 മണിക്കൂർ യാത്ര ചെയ്ത് അമ്മ: വീഡിയോ

ഒരു അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹം പകരംവെക്കാനില്ലാത്തതാണ്. മെയ് 14 ന്, ലോകമെമ്പാടും മാതൃദിനം ആഘോഷിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ആളുകൾ അവരുടെ അമ്മമാരെ കുറിച്ച് പങ്കിട്ട ഹൃദയസ്പർശിയായ പോസ്റ്റുകളും വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു. മക്കളെ സംരക്ഷിക്കാൻ അമ്മമാർ ഏത് അറ്റം വരെയും പോകും എന്നതിന്റെ തെളിവാണ് ഈ വിഡിയോ. ഗുഡ് ന്യൂസ് ലേഖകൻ ട്വിറ്ററിൽ പങ്കിട്ട വിഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്.
A MOTHER'S LOVE: 88-year-old mother travels to the hospital to be with her 64-year-old daughter during her cancer treatments.
— GoodNewsCorrespondent (@GoodNewsCorres1) May 12, 2023
pic.twitter.com/ATNRD3NRWs
രോഗിയായ മകളെ കാണാൻ 88 വയസ്സുള്ള ഒരു സ്ത്രീ ആശുപത്രിക്കുള്ളിലേക്ക് നടക്കുന്നത് വീഡിയോയിൽ കാണാം. 64 വയസ്സുള്ള മകൾ ക്യാൻസറിനെതിരെ പോരാടുന്നതിനാൽ കീമോതെറാപ്പിക്കായി പ്രവേശിപ്പിച്ചു. വയോധികയായ അമ്മ തന്റെ മകളെ ആലിംഗനം ചെയ്യുന്നതും ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
“അമ്മയുടെ സ്നേഹം: 88 വയസ്സുള്ള അമ്മ, 64 വയസ്സുള്ള മകളുടെ ക്യാൻസർ ചികിത്സയ്ക്കായി അവളോടൊപ്പം ആശുപത്രിയിലേക്ക് പോകുന്നു,”എന്ന അടികുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്.
Story Highlights: Mother travels 6 hours to meet daughter suffering from cancer.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here