അവയവ മാറ്റത്തിന്റെ പേരിൽ സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നു; മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കിനെതിരെ മുഖ്യമന്ത്രി പിണറയി വിജയൻ. സ്വകാര്യ ആശുപത്രികൾ അവയവ മാറ്റത്തിന്റെ പേരിൽ വൻ തുക ഈടാക്കുന്നു. മിതമായ നിരക്കിൽ ചികിത്സ നൽകുന്ന ആശുപത്രികൾ കുറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.(pinarayi vijayan against private hospitals)
അതേസമയം കേരളത്തിലെ സഹകരണ മേഖല വളര്‍ച്ചയുടെ വഴിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണ മേഖല തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായപ്പോള്‍ സാധാരണക്കാരാണ് പ്രതിരോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ അര്‍ബണ്‍ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
ബാങ്കിങ് മേഖലയിലെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് പെരിന്തല്‍മണ്ണ അര്‍ബണ്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. നൂറു വര്‍ഷത്തെ അഭിമാനിയ്ക്കാവുന്ന പാരമ്പര്യം.. ബാങ്കിന്റെ സെന്റിനറി കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
സാധാരണ ജനങ്ങളുടെ ആശ്രയമാണ് സഹകരണ മേഖലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.സഹകരണ മേഖലയുടെ വിശ്വാസ്യതയും ആവശ്യകതയും വര്‍ധിച്ചു വരികയാണ്. സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നു. സഹകരണ മേഖലയെ തകര്‍ക്കാന്‍ നീക്കമുണ്ടായപ്പോള്‍ ജനങ്ങള്‍ ഒന്നിച്ചു നിന്നു പ്രതിരോധിച്ചു. മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: pinarayi vijayan against private hospitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here