Advertisement

സൗദിയിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുറയ്ക്കണമെന്ന് ശൂറാ കൗൺസിൽ; സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയെ ആവശ്യമറിയിച്ചു

May 16, 2023
Google News 2 minutes Read
Shoura urges Saudi aviation authority to lower airfares

സൗദിയിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ ശൂറാ കൗൺസിൽ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയോട് ആവശ്യപ്പെട്ടു. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും കൗൺസിൽ നിർദേശിച്ചു. സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട പണമിടപാടുകൾക്കായി ഏകീകൃത ഓൺലൈൻ പോർട്ടൽ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ( Shoura urges Saudi aviation authority to lower airfares ).

Read Also: നാല് വർഷത്തിനിടെ സൗദിയിലെ സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചത് അഞ്ച് ലക്ഷത്തിലേറെ സ്വദേശികൾക്ക്

സൗദി ശൂറാ കൌൺസിലിൻറെ യോഗത്തിലാണ് വിമാന ടിക്കറ്റ് നിരക്കിൻറെ വർദ്ധനവ് ചർച്ചയായത്. യാത്രക്കാർക്ക് പ്രയാസമുണ്ടാക്കും വിധം ടിക്കറ്റ് നിരക്ക് വലിയ തോതിൽ ഉയർന്നിരിക്കുകയാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻറെ വാർഷിക റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇത് പരിശോധിക്കണമെന്നും നിരക്കുകൾ പുനർ നിർണയിക്കണമെന്നും കൗൺസിൽ അതോറിറ്റിയൊട് ആവശ്യപ്പെട്ടു. ഉയർന്ന ടിക്കറ്റ് നിരക്കിന് പരിഹാരം ഉണ്ടാകണമെന്നും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും കൗൺസിൽ അംഗം ഡോ സആദ് അൽ ഒമൈരി പറഞ്ഞു.

എയർ കാർഗോ മേഖലയിൽ അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കുന്നതിനായി പദ്ധതി ആവിഷ്കരിക്കണമെന്ന് അതോറിറ്റിയൊട് ശൂറാ കൗൺസിൽ അംഗം ഡോ അത്വിയ അൽ അഥ്വി ആവശ്യപ്പെട്ടു. അതേസമയം സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് പെയ്മെൻറുകൾക്കായി ഏകീകൃത പോർട്ടൽ ആരംഭിക്കുമെന്ന് അതോറിറ്റിയെ ഉദ്ധരിച്ച് കൊണ്ട് അറബ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ബില്ലിംഗ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഏകീകരിക്കുന്നതിനുമാണ് ഈ നീക്കം.

Story Highlights: Shoura urges Saudi aviation authority to lower airfares

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here