നാല് വർഷത്തിനിടെ സൗദിയിലെ സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചത് അഞ്ച് ലക്ഷത്തിലേറെ സ്വദേശികൾക്ക്

നാല് വർഷത്തിനിടെ സൗദിയിലെ സ്വകാര്യ മേഖലയിൽ അഞ്ച് ലക്ഷത്തിലേറെ സ്വദേശികൾക്ക് തൊഴിൽ ലഭിച്ചതായി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹമദ് അൽരാജി അറിയിച്ചു. സ്വകാര്യ മേഖലയിൽ വനിതകളെ ജോലിക്ക് എടുക്കാനുള്ള നീക്കം ലക്ഷ്യം കണ്ടതായും വകുപ്പ് മന്ത്രി അറിയിച്ചു.
വനിതകൾ ഉൾപ്പെടെയുള്ളവർക്ക് സ്വകാര്യ മേഖലയിൽ ജോലി കണ്ടെത്താനായെന്നത് നേട്ടമാണ്. സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും 2025ഓടെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 2025ൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന തൊഴിൽ മേഖലയിലെ വനിതാവൽക്കരണം 2022-ൽ തന്നെ ലക്ഷ്യം കണ്ടു.
Read Also: ആഭ്യന്തര കലാപം; സുഡാനില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകരുടെ വിസാ കാലാവധി നീട്ടി നല്‍കുമെന്ന് സൗദി
തൊഴിൽ വിപണിക്ക് ആവശ്യമായ സ്വദേശികൾ ഇപ്പോൾ രാജ്യത്തുണ്ട്. എന്നാൽ ആരോഗ്യ മേഖലയിലും ഐ.ടി രംഗത്തും ജോലി ചെയ്യാനുള്ള വിദഗ്ദരുടെ എണ്ണം കുറവാണെന്നും മന്ത്രി പറഞ്ഞു. ശക്തമായ സ്വദേശിവൽക്കരണ പദ്ധതികൾ വഴിയാണ് കൂടുതൽ സൗദി യുവതീ യുവാക്കൾക്ക് ജോലി കണ്ടെത്താനായത്. അതേസമയം ഈ പദ്ധതികൾ വഴി മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
Story Highlights: More than 500000 natives got employment in private sector Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here