വർക്കല ബീച്ചിലെ ടൂറിസം സാധ്യതകൾ ചർച്ച ചെയ്ത് 24 കണക്ട്; നാളെ കൊല്ലം ജില്ലയിലേക്ക്

സമൂഹ നന്മക്കായി ലോകമലയാളികളെ ഒന്നിപ്പിക്കുന്ന ട്വന്റിഫോർ കണക്റ്റ് റോഡ് ഷോയ്ക്ക് രണ്ടാംദിനവും വൻസ്വീകരണം. തിരുവനന്തപുരം വർക്കലയിൽ നടന്ന ജനകീയ സംവാദത്തിൽ പൊതുജനങ്ങളും പങ്കാളികളായി. കിളിമാനൂർ, ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിയിരുന്നു ഇന്നത്തെ പര്യടനം. 24 കണക്ടിന്റെ റോഡ് ഷോ കൂടുതൽ ജനകീയമാകുന്നതാണ് രണ്ടാം ദിനം സ്വീകരണവേദികളിൽ കണ്ടത്. 24 Connect Thiruvananthapuram Varkala public discussion
രാവിലെ കിളിമാനൂർ മുൻസിപ്പൽ ബസ്റ്റാന്റിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ഉച്ചയ്ക്ക് ആറ്റിങ്ങലെത്തി. വൈകുന്നേരം 7.30ന് വർക്കല ഹെലിപാഡിൽ ട്വന്റിഫോർ എക്സികൂട്ടിവ് എഡിറ്റർ കെആർ ഗോപികൃഷ്ണന്റെ നേതൃത്വത്തിൽ ജനകീയ സംവാദം നടന്നു. മുൻസിപ്പൽ ചെയർമാൻ ഉൾപ്പെടെയുള്ളവർ സംവാദത്തിൽ പങ്കെടുത്തു. വർക്കലയുടെ ടൂറിസം സാദ്ധ്യതകളെക്കുറിച്ചുള്ള ചർച്ചയിൽ പൊതുജനങ്ങളും പങ്കാളികളായി.
Read Also: നീതിയ്ക്കായി പൊരുതിയ മല്ലിയമ്മയ്ക്കും സുമതിയമ്മയ്ക്കും ആദരം; 24 കണക്ടിന് പ്രൗഢഗംഭീര തുടക്കം
റോഡ് ഷോയുടെ മൂന്നാം ദിവസമായ നാളെ കൊല്ലം ജില്ലയിലാണ് പര്യടനം. സഹായം ആവശ്യമുള്ളവരെയും സഹായിക്കാൻ തയ്യാറുള്ളവരെയും കണ്ണി ചേർക്കുന്ന 24കണക്ടിൻറെ റോഡ് ഷോ ഒരുമാസം കൊണ്ട് കേരളം മുഴുവൻ സഞ്ചരിക്കും. വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്‌ളവേഴ്‌സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്ന് തുടക്കം കുറിക്കുന്നത്.
Story Highlights: 24 Connect Thiruvananthapuram Varkala public discussion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here