Advertisement

നീതിയ്ക്കായി പൊരുതിയ മല്ലിയമ്മയ്ക്കും സുമതിയമ്മയ്ക്കും ആദരം; 24 കണക്ടിന് പ്രൗഢഗംഭീര തുടക്കം

May 14, 2023
Google News 2 minutes Read
24 Connect program inauguration at Angamaly

ഫ്‌ളവേഴ്‌സ് ടിവിയും 24 വാര്‍ത്താ ചാനലും സംയുക്തമായി ലോകം മുഴുവനുമുള്ള മലയാളികളെ കോര്‍ത്തിണക്കി നടത്തുന്ന സമൂഹനന്മക്കുവേണ്ടിയുള്ള അണിചേരലായ ‘കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്‌കോട്ടിന്പ്രൗഢ ഗംഭീരമായ തുടക്കം. മാതൃദിനമായ ഇന്ന് നീതിയ്ക്കായി പൊരുതിയ രണ്ട് അമ്മമാരുടെ സാന്നിധ്യം കൊണ്ട് പരിപാടിയുടെ തുടക്കം വിജയകരമായി. മലയാളി മനസില്‍ ഇന്നും നോവിക്കുന്ന ഒരു ഏടായി ജ്വലിക്കുന്ന സൗമ്യയുടെ മാതാവ് സുമതിയും അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊലചെയ്യപ്പെട്ട മധുവിന് നീതിയ്ക്കായി പൊരുതിയ മാതാവ് മല്ലിയുമാണ് ട്വന്റിഫോര്‍ വേദിയിലെത്തിയത്. ( 24 Connect program inauguration at Angamaly)

അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളില്‍ വൈകിട്ട് ആറിനാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഫ്ളവേഴ്സ് എംഡിയും ട്വന്റിഫോര്‍ ന്യൂസ് ചീഫ് എഡിറ്ററുമായ ആര്‍.ശ്രീകണ്ഠന്‍ നായര്‍, കോതമംഗലത്തെ എന്റെ നാട് സ്ഥാപനം മേധാവി ഷിബു തെക്കുപുറം, ട്വന്റിഫോര്‍ അവതാരകര്‍, ഫ്‌ളവേഴ്‌സ് ടോപ് സിംഗേഴ്‌സ്, ചക്കപ്പഴം, ഉപ്പും മുളക് സീരിയലുകളിലെ താരങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

കേരളത്തിലെ 14 ജില്ലകളിലേക്കും എത്തുന്ന ട്വന്റിഫോര്‍ കണക്ട് വാഹനം വേദനിക്കുന്ന ഓരോരുത്തര്‍ക്കും സഹായമെത്തിക്കാനുള്ള വെളിച്ചം തൂകും. 24 കണക്ടിന്റെ ഭാഗമാകാന്‍ https://www.twentyfournews.com/24connect എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 8111991602 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

വീണു പോകുന്നവര്‍ക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലില്‍ ഉരുകുന്നവര്‍ക്ക് തണലായി, വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി, യുവജനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്‌ളവേഴ്‌സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്ന് തുടക്കം കുറിക്കുന്നത്. പരിപാടിയ്ക്ക് മാറ്റുകൂട്ടാന്‍ ഫ്‌ളവേഴ്‌സ് താരങ്ങളുടെ നൃത്ത, സംഗീത വിരുന്നും ഒരുക്കിയിരുന്നു.

Story Highlights: 24 Connect program inauguration at Angamaly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here