‘സൺഡേ, മൺഡേ’ ഉച്ചാരണം ശരിയായില്ല; യുകെജി വിദ്യാർത്ഥിയെ തല്ലി അധ്യാപിക, കേസ്

വാക്കുകൾ ഉച്ചരിച്ചത് ശരിയായില്ലെന്നാരോപിച്ച് യുകെജി വിദ്യാർത്ഥിയെ ചൂരൽ ഉപയോഗിച്ച് തല്ലിയ അധ്യാപികയ്ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെയാണ് സംഭവം. ട്യൂഷൻ ടീച്ചറാണ് കുട്ടിയെ തല്ലിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
താനെ ജില്ലയിൽ ഈ മാസം 11നാണ് സംഭവം. ഇംഗ്ലീഷ് വിഷയത്തിലാണ് കുട്ടിക്ക് ട്യൂഷൻ എടുത്തിരുന്നത്. പഠിപ്പിക്കുന്നതിനിടെ സൺഡേ, മൺഡേ എന്നീ വാക്കുകൾ ശരിയായ രീതിയിൽ കുട്ടി ഉച്ചരിക്കാൻ കുട്ടിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് അധ്യാപിക കുട്ടിയെ ചൂരൽ കൊണ്ട് തല്ലിയത്. അടിയിൽ കുട്ടിക്ക് പരുക്കേറ്റു. കരഞ്ഞുകൊണ്ട് വീട്ടിൽ എത്തിയ കുട്ടിയോട് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്. തുടർന്ന് അധ്യാപികയ്ക്കെതിരെ വീട്ടുകാർ പൊലീസിൽ പരാതിനൽകുകയായിരുന്നു.
Story Highlights: Case teacher caning kindergarten student spelling mistake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here