ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; വിജയവഴിയിൽ അൽ നാസർ
ആൻഡേഴ്സൺ ടാലിസ്കയുടെയും പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഗോളുകളിൽ സൗദി ലീഗിൽ അൽ നാസറിന് വിജയം. പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള അൽ ടഈ എഫ്‌സിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചതോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് അൽ ഇത്തിഹാദുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറക്കാൻ ടീമിന് സാധിച്ചു. കഴിഞ്ഞ മത്സരത്തിൽ അൽ ഹിലാലിനോട് സമനിലയിൽ കുരുങ്ങിയതാണ് അൽ ഇത്തിഹാദിന് തിരിച്ചടിയായത്. Cristiano Ronaldo Scores for Al Nassr in Win on Saudi League
മോശം പ്രകടനത്തെ തുടർന്ന് റൂഡി ഗാർഷ്യ പുറത്താക്കപ്പെട്ടതിനെ തുടർന്ന്, ക്ലബ്ബിന്റെ ഇടക്കാല പരിശീലകനായി സ്ഥാനമേറ്റ ഡിങ്കോ ജേലിസിക്കിന് കീഴിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട് അൽ നാസർ. കൂടാതെ, അൽ ഇത്തിഹാദിന്റെ മോശം പ്രകടനം ടീമിന് വീണ്ടും കിരീടത്തിലേക്കുള്ള പ്രതീക്ഷകൾ നിലനിർത്തുന്നുണ്ട്. ലീഗിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ഇനി ക്ലബിന് ശേഷിക്കുക എന്നതിനാൽ വരും ദിനങ്ങൾ നിർണായകമാണ്. അൽ ഇത്തിഹാദിന് താരതമ്യേന ലളിതമായ മത്സരങ്ങളാണ് ഇനി ലീഗിൽ കളിക്കാനുള്ളത്.
Story Highlights: Cristiano Ronaldo Scores for Al Nassr in Win on Saudi League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here