ജീവനുള്ള നായയെ ബൈക്കിന്റെ പുറകിൽ കെട്ടിവലിച്ച് ക്രൂരത; സംഭവത്തിൽ അറസ്റ്റ് ഉടൻ

നായയെ ബൈക്കിന്റെ പുറകിൽ കെട്ടിവലിച്ച് ക്രൂരത. മലപ്പുറം ചുങ്കത്തറ പുലിമുണ്ടയിലാണ് നായയെ ബൈക്കിനു പുറകിൽ കെട്ടിവലിച്ചത്. ദൃശ്യങ്ങൾ പകർത്തിയ യുവാവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് ക്രൂരത പുറത്തുവന്നത്. സംഭവത്തിൽ എടക്കര പോലീസ് അന്വേഷണം ആരംഭിച്ചു. Cruelty to Animals: Dog Tied to Back of Bike
ഇന്നലെ രാത്രി 11:30 ഓടെയാണ് പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൽ കരീം നായയെ ബൈക്കിനു പുറകിൽ കയറുകൊണ്ട് കെട്ടി വലിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പുലിമുണ്ട സ്വദേശി അനൂപാണ് ഈ ക്രൂരത റോഡിൽ വച്ച് കണ്ടത്. ഈ സമയത്ത് നായക്ക് ജീവൻ ഉണ്ടായിരുന്നു എന്ന് ദൃശ്യം പകർത്തിയ അനൂപ് പറഞ്ഞു. ഒരു കിലോമീറ്ററോളം നായയെ വലിച്ചുകൊണ്ടു പോയതായി ദൃക്‌സാക്ഷി വ്യക്തമാക്കി. ബൈക്കിന് ഒപ്പം എത്തി നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും വേഗതക്കൂട്ടി മുന്നോട്ടു പോവുകയായിരുന്നു അബ്ദുൽ കരീം. തുടർന്ന്, പിന്നാലെ പോയി വാഹനം തടഞ്ഞു നിർത്തുകയായിരുന്നു.
Read Also: യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഭർത്താവിന്റെ സുഹൃത്തുക്കൾ അറസ്റ്റിൽ
സ്വന്തം വളർത്തുനായയാണ് ഇതെന്നാണ് അബ്ദുൽ കരീം വാദിച്ചത്. നായയെ കളയുന്നതിനായി കൊണ്ടുപോകുകയാണെന്നാണ് ഇയാൻ പറയുന്നെണ്ടെകിലും വലിച്ചുകൊണ്ടു പോകാൻ കാരണമെന്ത് എന്ന ചോദ്യത്തിന് വിഡിയോയിൽ മറുപടി പറയുന്നില്ല. ഇൻസ്റ്റഗ്രാം വഴി ദൃശ്യങ്ങൾ പുറത്തുവന്നതോടെ എടക്കര പോലീസ് ദൃക്‌സാക്ഷി അനൂപിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാക്കുമെന്നാണ് സൂചന.
Story Highlights: Cruelty to Animals: Dog Tied to Back of Bike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here