Advertisement

മുന്‍പും പൊന്നമ്പലമേട്ടില്‍ വനംവകുപ്പ് ആളുകളെ കയറ്റിയിരുന്നു; എത്തിച്ചത് കടുത്ത നിയന്ത്രണമുള്ള മകരവിളക്ക് ദിവസം; ചിത്രങ്ങള്‍ ട്വന്റിഫോറിന്

May 17, 2023
Google News 2 minutes Read
Forest department had taken people to Ponnambalamedu photos

അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടില്‍ മുന്‍പും വനംവകുപ്പ് ആളുകളെ കയറ്റിയെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ ട്വന്റിഫോറിന്. കര്‍ശന നിയന്ത്രണമുള്ള മകരവിളക്ക് ദിവസം തന്നെ ബാറുടമയെ ഉള്‍പ്പെടെ പൊന്നമ്പലമേട്ടില്‍ എത്തിച്ചുവെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഡിഎഫ്ഒമാരുടെ നേതൃത്വത്തിലാണ് പുറത്തുനിന്നുള്ള സംഘത്തെ അതീവ സുരക്ഷാ മേഖലയില്‍ എത്തിച്ചത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ എതിര്‍ത്തിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശകരെ നിര്‍ബന്ധിച്ചു കൊണ്ട് പോയിയെന്നും ആരോപണമുണ്ട്. (Forest department had taken people to Ponnambalamedu photos)

പൊന്നമ്പലമേട്ടില്‍ കഴിഞ്ഞ ദിവസം അനധികൃതമായി പൂജകള്‍ നടന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മകരവിളക്ക് ദിവസത്തെ ചിത്രങ്ങളും പുറത്തെത്തിയിരിക്കുന്നത്. സായുധ പൊലീസിന്റെ കാവല്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്ന മകരവിളക്ക് ദിവസം ഗവി റൂട്ടിലൂടെയുള്ള മറ്റ് യാത്രകള്‍ വിലക്കാറുപോലുമുണ്ട്. ആ ദിവസമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ എതിര്‍പ്പ് മറികടന്ന് ആളുകളെ പൊന്നമ്പലമേട്ടില്‍ എത്തിച്ചതെന്നതാണ് ഏറെ ശ്രദ്ധേയം.

Read Also: പൊന്നമ്പല മേട്ടിൽ പൂജ നടത്തിയത് താൻ തന്നെ; കേസെടുക്കേണ്ട കാര്യമില്ലെന്ന് നാരായണൻ നമ്പൂതിരി

മകരവിളക്ക് ദിവസം തിരുവനന്തപുരത്തുനിന്നുള്ള ഒരു സംഘത്തെ പൊന്നമ്പലമേട്ടില്‍ എത്തിച്ചതായാണ് വിവരം. ഒരാള്‍ ബാറുടമയുമാണ്. മകരവിളക്ക് ദിവസം ഗുരുതരമായ സുരക്ഷാ പിഴവുണ്ടായതായി ചിത്രങ്ങള്‍ തെളിയിക്കുന്നു.

Story Highlights: Forest department had taken people to Ponnambalamedu photos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here