Advertisement

ആറ് കൊലപാതകങ്ങളും ചെയ്തത് താൻ തന്നെയെന്ന് അമ്മ സമ്മതിച്ചതായി ജോളിയുടെ മകൻ

May 17, 2023
Google News 2 minutes Read
Image of Koodathai Jolly

കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയിൽ ആറു കൊലപാതകങ്ങളും ചെയ്തത് ജോളിയാണെന്ന് റെമോ മകൻ റോയി . ഇക്കാര്യം അമ്മ തന്നോട് സമ്മതിച്ചതായി കേസിലെ മൂന്നാം സാക്ഷിയായ റെമോ റോയ് തോമസ് മാറാട് പ്രത്യേക കോടതി മുമ്പാകെ മൊഴി നൽകി. സാക്ഷികളുടെ എതിർവിസ്താരം ബുധനാഴ്ചത്തെക്കു മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ ഹാജരായി. Koodathai Case: Jolly Confesses Six Murders says Son

തൻ്റെ പിതാവ് റോയ് തോമസിൻ്റെത് ഉൾപ്പടെ ആറു കൊലപാതകങ്ങളും നടത്തിയത് അമ്മ ജോളിയാണെന്ന് സമ്മതിച്ചതായി കൊല്ലപ്പെട്ട റോയ് തോമസിൻ്റെയും ഒന്നാം പ്രതി ജോളിയുടെയും മകനായ മൂന്നാം സാക്ഷി റെമോ റോയ് മാറാട് പ്രത്യേക കോടതിയിൽ മൊഴി നൽകി. പിതാവിൻ്റെ അമ്മക്ക് ആട്ടിൻ സൂപ്പിൽ വളം കലക്കി കൊടുത്തും, മറ്റുള്ളവർക്ക് ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കി കൊടുത്ത് കൊലപ്പെടുത്തിയതും അമ്മയാണെന്ന് തന്നോട് പറഞ്ഞതായി റെമോ മൊഴി നൽകി.

സയനൈഡ് തനിക്ക് എത്തിച്ചു തന്നത് ഷാജി എന്ന എം എസ് മാത്യൂ ആണെന്നും ഷാജിക്ക് എത്തിച്ചു നൽകിയത് പ്രജികുമാറാണെന്നും റെമോ കോടതിയിൽ പറഞ്ഞു. ജോളി ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ പോലീസിന് കൈ മാറിയത് റെമോയാണ്. സാക്ഷികളുടെ എതിർവിസ്താരം ബുധനാഴ്ചത്തെക്കു മാറ്റിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ സുഭാഷ് എന്നിവർ ഹാജരായി.

Read Also: കാസർഗോഡ് ലോഡ്ജിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി; പ്രതി കീഴടങ്ങി

2011ലാണ് ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരൻ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന് നടത്തിയ പരിശോധനകളിൽ കൊലപാതക വിവരം പുറത്താവുകയായിരുന്നു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

Story Highlights: Koodathai Case: Jolly Confesses Six Murders says Son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here