Advertisement

ഡൽഹി മെട്രോയിലെ പരസ്യ സ്വയംഭോഗം; പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്

May 17, 2023
Google News 7 minutes Read

കഴിഞ്ഞ മാസം ഡൽഹി മെട്രോയിൽ പരസ്യമായി സ്വയംഭോഗം ചെയ്ത പ്രതിയുടെ ചിത്രം ഡൽഹി പൊലീസ് പുറത്ത് വിട്ടു. പ്രതിയെക്കുറിച്ചുള്ള വിവരം പങ്കുവയ്ക്കുന്ന വ്യക്തിയുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. ഐപിസി 294–ാം വകുപ്പ് പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന യുവാവ്, മൊബൈൽ ഫോണിൽ വിഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വിഡിയോ കഴിഞ്ഞ മാസമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സഹയാത്രികരിൽ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പൊലീസിന് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ മോശം പെരുമാറ്റം നടത്തിയ വ്യക്തിക്കെതിരെ മാതൃകപരമായ ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചാൽ മാത്രമേ മെട്രോയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കൂവെന്ന് സ്വാതി മലിവാൾ പറഞ്ഞു.

Story Highlights: Police Release Pic Of Man Masturbating In Delhi Metro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here