പൊന്നമ്പല മേട്ടിലേക്ക് ആളുകളെ കടത്തിയ സംഭവം; പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു നടത്തി

പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു നടത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പ്രതികളെ പൊന്നമ്പല മേട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നാരായണൻ നമ്പൂതിരിയെയും സംഘത്തെയും കൊണ്ടുപോയ വഴിയും പൂജ നടത്തിയ സ്ഥലവും ഉൾപ്പെടെ പ്രതികൾ വനപാലകർക്ക് കാണിച്ചുകൊടുത്തു. പ്രതികളെ ഇന്ന് പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
പൊന്നമ്പലമേട്ടിൽ തന്നെയാണ് പൂജ നടത്തിയതെന്ന് നാരായണൻ നമ്പൂതിരി പറഞ്ഞിരുന്നു. പൂജയ്ക്കായി പൊന്നമ്പലമേട്ടിൽ പോയിരുന്നു. ചെയ്തതിൽ തെറ്റില്ല. സാഹചര്യം ലഭിച്ചതു കൊണ്ട് പൂജ നടത്തിയതാണ്. അയ്യപ്പൻ തൻ്റെ ഉപാസനാമൂർത്തിയാണ്. അതുകൊണ്ടാണ് പൂജ നടത്തിയത്. അതിൽ കേസെടുക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
വനമേഖലയിൽ അതിക്രമിച്ചു കടക്കൽ നാരായണൻ നമ്പൂതിരിക്കെതിരെ കേസെടുത്തിരുന്നു. വനമേഖലയിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. മൂന്നുവർഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവ.
Story Highlights: ponnambala medu accused police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here