ട്വന്റിഫോര്‍ കണക്ട് പര്യടനം തുടരുന്നു; ഇന്ന് ഡോ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ജനകീയ സംവാദം

ആഗോള മലയാളികളുടെ ബൃഹദ്ശൃംഖലയായ ട്വന്റിഫോര്‍ കണക്ടിന്റെ റോഡ് ഷോ ഇന്നും കൊല്ലത്ത് പര്യടനം നടത്തും. കൊട്ടാരക്കരയില്‍ നിന്ന് രണ്ടാം ദിനം തുടങ്ങുന്ന റോഡ് ഷോ പുനലൂര്‍ വഴി പട്ടാഴിയില്‍ സമാപിക്കും. ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതക വിഷയത്തില്‍ ജനകീയ സംവാദ പരിപാടിയും റോഡ്‌ഷോയിലുണ്ടാകും. (24 connect Kollam discussion on dr vandana das murder)
സമൂഹത്തില്‍ സഹായമാവശ്യമുള്ളവരെയും സഹായം നല്‍കാന്‍ മനസുള്ളവരെയും ഒരുകുടക്കീഴില്‍ അണിനിരത്തുന്ന കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍ സ്‌കോട്ടിന്റെ പ്രചരണ ജാഥ നാലാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം കൊല്ലത്തെ വിവിധ വേദികളില്‍ ആവേശം സൃഷ്ടിച്ചാണ് ട്വന്റി ഫോര്‍ പ്രചരണ ജാഥ കടന്നു പോയത്. കൊല്ലംജില്ലയില്‍ കുണ്ടറയിലും ആലപ്പാട്ടും ഭരണിക്കാവും ട്വന്റിഫോറിന് ജനം ഒരുക്കിയത് വന്‍ സ്വീകരണമാണ്. ട്വന്റിഫോര്‍ മാധ്യമങ്ങള്‍ക്ക് മാതൃകയെന്ന് വേദിയില്‍ എത്തിയവര്‍ ഒന്നാകെ പറഞ്ഞു.
Read Also: 24 കണക്ട് റോഡ് ഷോ കൊല്ലത്ത്; പരമ്പരാഗത വ്യവസായത്തിന്റെ സ്ഥിതി ചൂണ്ടിക്കാണിച്ച് ജനകീയ സംവാദം
ഫ്‌ലവേഴ്‌സ് ടോപ്പ് സിങേഴ്‌സിലെയും കോമഡി ഉത്സവത്തിലെയും കലാകാരന്മാരുടെ പരിപാടികള്‍ക്കൊപ്പം സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും പരിപാടിയുടെ ക്രമീകരിച്ചിട്ടുണ്ട്. ഇന്ന് നാളെയും കൊല്ലം ജില്ലയില്‍ റോഡ്‌ഷോ പര്യടനം ഉണ്ടാകും.
Story Highlights: 24 connect Kollam discussion on dr vandana das murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here