സൽമാൻ ഖാന്റെ സഹോദരിയുടെ വജ്രാഭരണം മോഷണം പോയി; വീട്ടുജോലിക്കാരൻ പിടിയിൽ
സല്‍മാന്‍ ഖാന്‍റെ സഹോദരി അര്‍പിത ഖാന്‍ ശര്‍മ്മയുടെ ഡയമണ്ട് കമ്മല്‍ ആഭരണം കളവ് പോയ കേസില്‍ വീട്ടു ജോലിക്കാരി അറസ്റ്റില്‍. അഞ്ച് ലക്ഷം വിലവരുന്ന രത്ന കമ്മലുകള്‍ കവര്‍ന്ന കേസിലാണ് 30 വയസുകാരനെയാണ് വീട്ടുജോലിക്കാരിയെ പൊലീസ് പിടികൂടിയത്. മുംബൈയിലെ ഖര്‍ പൊലീസാണ് പ്രതിയെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്തത്.
കഴിഞ്ഞദിവസമാണ് അര്‍പ്പിതയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. തുടര്‍ന്ന് അവര്‍ ഖര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പട്ടതെന്നും ഇവ മേക്കപ്പ് ട്രേയിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കഴിഞ്ഞദിവസം വൈകിട്ടോടെ തന്നെ പ്രതി പിടിയിലായി. അര്‍പ്പിതയുടെ വീട്ടില്‍ ഹൗസ്‌കീപ്പറായി ജോലി ചെയ്തുവന്നയാളാണ് പിടിയിലായ സന്ദീപ്. ഇയാള്‍ ഉള്‍പ്പെടെ 12 പേര്‍ കഴിഞ്ഞ നാലുമാസമായി അര്‍പ്പിതയുടെ വീട്ടില്‍ ജോലി നോക്കുന്നുണ്ട്.
മുംബൈ വിലെ പാര്‍ലേ ഈസ്റ്റിലെ അംബേവാഡി ചേരിയിലെ താമസക്കാരനാണ് ഇയാള്‍. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ മാനേയുടെ നേതൃത്വത്തില്‍ വിനോദ് ഗൗങ്കര്‍, ലക്ഷ്മണ്‍ കാക്‌ഡേ, ഗൗലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നാണ് കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങള്‍ കണ്ടെടുത്തത്. മോഷണത്തിന് ശേഷം സന്ദീപ് ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 381 പ്രകാരമാണ് സന്ദീപിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.
Story Highlights: Diamond jewellery stolen from Salman Khan’s sister Arpita Khan’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here