ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ച സ്ത്രീയെ വെടിവച്ചുകൊന്ന പ്രതിയ്ക്ക് സൗജന്യ നിയമസഹായം

പട്യാല ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ച സ്ത്രീയെ വെടിവച്ചുകൊന്ന പ്രതിയ്ക്ക് സൗജന്യ നിയമസഹായം. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയാണ് വാഗ്ധാനവുമായി രംഗത്തുവന്നത്. മതവികാരം വ്രണപ്പെട്ടതിനെ തുടർന്നുള്ള പെട്ടെന്നുള്ള പ്രകോപനമാണ് വെടിയുതിർക്കലിനു കാരണമെന്ന് കമ്മിറ്റി പ്രസിഡന്റ് ഹർജീന്ദർ സിങ് ധാമി അറിയിച്ചു. ആളുകളുടെ മതവികാരവുമായി ബന്ധപ്പെട്ടതായതിനാൽ ഗുരുദ്വാരയിൽ പെരുമാറ്റച്ചട്ടം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതി നിർമൽജിത് സിംഗ് സെയ്നിയുടെ കുടുംബത്തോട് ചേർന്ന് നിൽക്കാനാണ് എസ്ജിപിസി തീരുമാനമെന്ന് ഹർജീന്ദർ സിങ് ധാമി വ്യക്തമാക്കി. സെയ്നിക്ക് ആവശ്യമായ നിയമസഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ട് ദുഖ്നിവാരൻ സാഹിബ് ഗുരുദ്വാരയിലാണ് സംഭവമുണ്ടായത്. ഗുരുദ്വാരയിലെ ‘സരോവറിന്’ സമീപത്ത് വച്ച് മദ്യപിച്ച പർവീന്ദർ കൗർ എന്ന യുവതിയെ സ്ഥിരം സന്ദർശകനായ സെയ്‌നി വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. മദ്യപിച്ചതിന് യുവതിയെ പൊലീസ് പിടികൂടി കൊണ്ടുപോകുന്നതിനിടെ ഇയാൾ ലൈസൻസുള്ള തോക്കുപയോഗിച്ച് പലതവണ വെടിയുതിർക്കുകയായിരുന്നു.
സെയ്‌നിയുടെ മാതാപിതാക്കളെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ആദരിച്ചിരുന്നു. സെയ്‌നിയെ കോടതിയിൽ എത്തിച്ചപ്പോൾ വിവിധ സിഖ് സംഘടനകൾ ഇയാളെ പൂക്കൾ വിതറിയും ഹാരമണിഞ്ഞുമാണ് സ്വീകരിച്ചത്.
Story Highlights: gurudwara alcohol woman murder legal aid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here