കര്‍ണാടകയില്‍ മലയാളി മന്ത്രി? കെ ജെ ജോര്‍ജിന് മന്ത്രിസഭയില്‍ സുപ്രധാന സ്ഥാനമുണ്ടായേക്കുമെന്ന് സൂചന
നാടകീയ നീക്കങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടകയില്‍ ആദ്യ ടേമില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ നടക്കാനിരിക്കുകയാണ്. മുഴുവന്‍ മന്ത്രിസഭ ആദ്യഘട്ടത്തിലില്ലെന്നും വകുപ്പുകളില്‍ അന്തിമ തീരുമാനം ആയില്ലെന്നുമുള്ള വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവരുന്നുണ്ട്. മലയാളിയായ കെ ജെ ജോര്‍ജും കര്‍ണാടകയില്‍ മന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. (Malayali K J George may will be a member of next Karnataka cabinet)
കര്‍ണാടകയിലെ സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മലയാളിയുമായ കെ ജെ ജോര്‍ജ് വിജയിച്ചത്. മുന്‍ മന്ത്രി കൂടിയായ കെ ജെ ജോര്‍ജ് 2013ലും കര്‍ണാടകയില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയിരുന്നു. ഇത്തവണ ബിജെപിയുടെ പദ്മനാഭ റെഡ്ഡിയും ജെഡിഎസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുസ്തഫയുമായിരുന്നു കെ ജെ ജോര്‍ജിന്റെ എതിരാളികള്‍.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായത്. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. രണ്ടര വര്‍ഷത്തിന് ശേഷം ഡി കെ മുഖ്യമന്ത്രിയുമായും എത്തുമെന്നതാണ് നിലവില്‍ എല്ലാവരും അംഗീകരിച്ചിരിക്കുന്ന ഫോര്‍മുല. സത്യപ്രതിജ്ഞ മെയ് 20 ശനിയാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ദിവസത്തോളം നീണ്ടു നിന്ന പ്രതിസന്ധിക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായത്. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്.
Story Highlights: Malayali K J George may will be a member of next Karnataka cabinet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here